അസെൻസിയോ വീണ്ടും; റയലിന് ജയം
text_fieldsമഡ്രിഡ്: യുവതാരം മാർകോ അസെൻസിയോയുടെ മാന്ത്രിക പാദങ്ങൾ ഒരിക്കൽകൂടി റയൽ മഡ്രിഡിെൻറ രക്ഷക്കെത്തി. ലാ ലിഗയിൽ ദുർബലരായ എസ്പാനിയോളിനെതിരെ അസെൻസിയോയുടെ ഏക ഗോളിൽ റയൽ മഡ്രിഡ് ജയിച്ചു. ചാമ്പ്യൻസ് ലീഗിൽ റോമക്കെതിരെ സാൻറിയാഗോ ബെർണബ്യൂവിൽ 3-0ത്തിെൻറ തിളക്കമുള്ള ജയം നേടിയവർ, പക്ഷേ ലാ ലിഗ പോരാട്ടത്തിൽ ഒരു ഗോളിൽ ഒതുങ്ങേണ്ടിവന്നു.
41ാം മിനിറ്റിൽ റയൽ താരങ്ങൾ നടത്തിയ നീക്കത്തിലാണ് ലക്ഷ്യംകാണുന്നത്. േബാക്സിനു തൊട്ടുമുന്നിൽനിന്ന് മോഡ്രിച് നൽകിയ പാസിലാണ് അസെൻസിയോ നിറയൊഴിക്കുന്നത്. താരം ഒാഫ്സൈഡിലായിരുന്നെങ്കിലും എതിർതാരത്തിെൻറ കാലിൽ പന്തുതട്ടിയതോടെ കെണിയിൽനിന്ന് രക്ഷപ്പെട്ട് അവസരം മുതലാക്കുകയായിരുന്നു. ഗാരത് ബെയ്ൽ, മാഴ്സലോ, ഡാനി കാർവയൽ എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് യൂലൻ ലോപറ്റ്ഗുയി ടീമിനെ കളത്തിലിറക്കിയത്. അഞ്ചു മത്സരങ്ങളിൽ റയലിന് 13 പോയൻറായി. ഒരു കളി കുറവ് കളിച്ച ബാഴ്സ 12 പോയൻറുമായി തൊട്ടുപിന്നിലുണ്ട്.
മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് 2-0ത്തിന് ഗറ്റാഫെയെ തോൽപിച്ചു. തോമസ് ലീമാർ ഒരു ഗോൾ നേടിയപ്പോൾ, മറ്റൊന്ന് സെൽഫിലൂടെയായിരുന്നു. ഫ്രഞ്ച് താരം വിസാം ബെൻയാഡർ ഹാട്രിക് നേടിയ മത്സരത്തിൽ, ഗറ്റാഫെയെ 6-2ന് സെവിയ്യ തോൽപിച്ചു. ബെൻയാഡറിന് (11, 35, 45) പുറമെ, ഡാനിയൽ കാരികോ, ആന്ദ്രെ സിൽവ, പാേബ്ലാ സറാബിയ എന്നിവരും സെവിയ്യക്കായി ഗോൾ നേടി.
ടോട്ടൻഹാമിന് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും പിന്നാലെ ടോട്ടൻഹാമിനും ജയം. എവേ മത്സരത്തിൽ ബ്രൈട്ടൻ ഹോവനെ ഹാരി കെയ്നും സംഘവും 2-1ന് തോൽപിച്ചു. 42ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കെയ്നും രണ്ടാം പകുതിയിൽ എറിക് ലമേലയുമാണ് (76) ഗോൾ നേടിയത്. ഇഞ്ചുറി സമയത്തായിരുന്നു ബ്രൈട്ടെൻറ (അേൻറാണി നോ കേർട്ട്) ആശ്വാസ ഗോൾ.
ബയേണിന് നാലാം ജയം
മ്യൂണിക്: ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണികിന് തുടർച്ചയായ നാലാം ജയം. എഫ്.സി ഷാൽക്കെയെ 2-0ത്തിനാണ് ചാമ്പ്യന്മാർ തോൽപിച്ചത്. എട്ടാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസും 64ാം മിനിറ്റിൽ പെനാൽറ്റിയിൽ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് ഗോൾ നേടിയത്.
പി.എസ്.ജിക്ക് ആറാം ജയം
പാരിസ്: ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിക്ക് പുതിയ സീസണിൽ തുടർച്ചയായ ആറാം ജയം. റിനൈസിനെതിരെ 3-1നാണ് പി.എസ്.ജി ജയംകുറിച്ചത്. 11ാം മിനിറ്റിൽ പി.എസ്.ജി മധ്യനിര താരം ആഡ്രിയാൻ റാബിയോട്ടിെൻറ പിഴവിൽ സെൽഫ് ഗോൾ കുരുങ്ങി. എന്നാൽ, എയ്ഞ്ചൽ ഡി മരിയ (45ാം മിനിറ്റ്), തോമസ് മ്യൂനിയർ (61) എറിക് മോട്ടിങ്ങ് (87) എന്നിവരുടെ ഗോളിൽ ജയം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.