Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെൻസേമയും റാമോസും;...

ബെൻസേമയും റാമോസും; റയലി​െൻറ ഗ്ലാഡിയേറ്റേഴ്​സ്​

text_fields
bookmark_border
ബെൻസേമയും റാമോസും; റയലി​െൻറ ഗ്ലാഡിയേറ്റേഴ്​സ്​
cancel

2018ൽ ക്രിസ്​റ്റ്യാനോ റൊണാൾഡോ പടിയിറങ്ങു​േമ്പാൾ നെടുംതൂൺ ഉൗരിപ്പോയ കൊട്ടാരംപോലെയായിരുന്നു റയൽ മഡ്രിഡ്. താരങ്ങ​ളേറെയുണ്ടെങ്കിലും ടീമാവുന്നില്ല. ക്രിസ്​റ്റ്യാ​േനാക്കൊപ്പം പോയ സിനദിൻ സിദാൻ 10 മാസത്തിനു ശേഷം തിരികെയെത്തു​േമ്പാൾ അദ്ദേഹം നേരിട്ടതും ഇൗ വെല്ലുവിളി തന്നെ. എഡൻ ഹസാർഡ്​ എന്ന ബെൽജിയം സ്​ട്രൈക്കറെ 100 ദശലക്ഷം യൂറോ മുടക്കി ചെൽസിയിൽ നിന്നെത്തിച്ചെങ്കിലും ഫലപ്രദമായില്ല. അവിടെയാണ്​ കരിം ബെൻസേമ- സെർജിയോ റാമോസ്​ വെറ്ററൻസിൽ വിശ്വാസമർപ്പിച്ച്​ സിദാൻ ടീമിനെ വീണ്ടും കെട്ടിപ്പടുത്തത്​.

കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ ബാഴ്​സലോണയിൽ നിന്നും 19പോയൻറ്​ അകലെ പിന്തള്ളപ്പെട്ട ടീമിൽ ആത്​മവിശ്വാസം കുത്തിനിറച്ചപ്പോൾ ബെൻസേമ-റാമോസ്​ സീനിയേഴ്​സിനെ ടീമി​​െൻറ ന​െട്ടല്ലാക്കിമാറ്റി. ക്രിസ്​റ്റ്യാനോ ഇല്ലെങ്കിൽ ജയിക്കാനാവില്ലെന്ന വിശ്വാസത്തിൽ നിന്നും അവർ സഹതാരങ്ങളെ പിടിച്ച്​ പുറത്തുകൊണ്ടുവന്നു. റാഫേൽ വറാ​െനയെയും ഡാനി കാർവയലിനെയും കൂട്ടുപി ടിച്ച്​ റാമോസ്​ കെട്ടിപ്പടുത്തത്​ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധനിരയായിരുന്നു. 

പച്ചകുത്തിയ ​മസിൽ പെരുപ്പിച്ച്​ എതിരാളികളെ സ്വന്തം ബോക്​സിനുള്ളിൽ നിന്നും അകറ്റിയ ജാഗരൂകതയുമായി റാമോസ്​ ടീമി​​െൻറ നെടുനായകനായി. സീസണിൽ 10 ഗോളടിച്ച്​ ​റയലി​​െൻറ ​സ്​കോർചാർട്ടിൽ രണ്ടാമനായതു തന്നെ ഒരു ഡിഫൻഡറിനപ്പുറം ടീമി​നെ തന്നെ റാമോസ്​ തോളിലേറ്റിയതി​​െൻറ ഉദാഹരണമാണ്​.​ അവയിൽ അഞ്ച്​ ഗോളുകൾ പെനാൽറ്റിയിലൂടെയായിരുന്നു. എതിരാളിൾക്ക്​ മുന്നിൽ തകരാത്ത പ്രതിരോധവും അദ്ദേഹം തീർത്തു. സീസണിൽ സ്വന്തം ഗോൾവല തന്നെ അതിനു സാക്ഷ്യം. 2017-18ൽ 44 ഗോളും, 2018-19ൽ 46 ഗോളും വഴങ്ങിയ റയൽ ഇൗ സീസണിൽ 37 കളിയിൽ വഴങ്ങിയത്​ 23 ഗോളുകൾ മാത്രം.

സഹതാരങ്ങളിലേക്കും പകരുന്ന ഉൗർജമായി മാറിയ റാമോസി​നൊപ്പം ബെൻസേമയുടെ ഗോൾമെഷീൻ എണ്ണയിട്ട യന്ത്രംകണക്കെ പണിയെടുത്തതോടെ റയലി​​െൻറ വിജയക്കുതിപ്പും അനായാസമായി. സീസണിലെ ഗോൾവേട്ടയിൽ ലയണൽ മെസ്സിക്ക്​ (23) പിന്നിൽ രണ്ടാമതാണ്​ ബെൻസേമ (21). 23 പേരുടെ ടീമിൽ എഡർ മിലിറ്റോയും അൽവാരോ ഒഡ്രിയോസോളയും ഒഴികെ 21 പേരും ഗോളടിച്ചുവെന്നത്​ റയലി​​െൻറ കിരീട വിജയത്തെ ടീം സ്​പിരിറ്റി​​െൻറ സാക്ഷ്യമായി അടയാളപ്പെടുത്തുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karim Benzemaramos
News Summary - Real Madrid owe La Liga title to Karim Benzema, Sergio Ramos’ age-defying antics -sports news
Next Story