റയൽ ബെറ്റിസിനെയും അത്ലറ്റികോ ബിൽബാവോയെയും തോൽപിച്ചു
text_fieldsമഡ്രിഡ്: ലാ ലിഗയിൽ മുെമ്പ കുതിക്കുന്ന ബാഴ്സലോണക്ക് പിന്നാലെ അത്ലറ്റികോ മഡ്രിഡും റയൽ മഡ്രിഡും വിജയം കണ്ടെത്തി. റയൽ മഡ്രിഡ് 5-3ന് റയൽ ബെറ്റിസിനെയും അത്ലറ്റികോ മഡ്രിഡ് 2-0ത്തിന് അത്ലറ്റികോ ബിൽബാവോയെയുമാണ് തോൽപിച്ചത്. 24 കളികളിൽ 62 പോയൻറുമായി തലപ്പത്ത് ഏറെ മുന്നിലുള്ള ബാഴ്സക്ക് പിറകിൽ 55 പോയൻറുമായി രണ്ടാമതാണ് അത്ലറ്റികോ മഡ്രിഡ്.
46 പോയൻറുള്ള വലൻസിയക്കും പിറകിൽ 45 പോയൻറുമായി നാലാമതാണ് ഒരു കളി കുറച്ച് കളിച്ച റയൽ മഡ്രിഡ് അസെൻസ്യോയുടെ ചിറകിൽ മികച്ച ഫോമിലുള്ള മാർകോ അസെൻസ്യോയുടെ രണ്ട് ഗോളുകളുടെ കരുത്തിലായിരുന്നു റയലിെൻറ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, സെർജിയോ റാമോസ്, കരീം ബെൻസേമ എന്നിവർ കൂടി ലക്ഷ്യംകണ്ടതോടെ റയലിെൻറ ജയം ആധികാരികമായി. ബെറ്റിസിനായി െഎസ മെൻഡിയും സെർജിയോ ലിയോണും വലകുലുക്കിയപ്പോൾ ഒരു ഗോൾ റയൽ ഡിഫൻഡർ നാച്ചോ ഫെർണാണ്ടസിെൻറ വക ദാനമായിരുന്നു. ഒരുഘട്ടത്തിൽ 1-2ന് പിന്നിൽ നിന്നശേഷമായിരുന്നു റയലിെൻറ തിരിച്ചുവരവ്.
ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെ പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകൾക്ക് ചരടുവലിച്ച അസെൻസ്യോക്ക് ബെറ്റിസിനെതിരെ ആദ്യ ഇലവനിൽ തന്നെ അവസരം നൽകിയാണ് സിനദിൻ സിദാൻ നന്ദി പ്രകടിപ്പിച്ചത്. മധ്യനിരയിലെ ത്രിമൂർത്തികളായ ടോണി ക്രൂസും ലൂക മോഡ്രിച്ചും ഇസ്കോയും പുറത്തിരുന്നപ്പോൾ മാറ്റിയോ കൊവാസിച്ചും അസെൻസ്യോയും ലൂകാസ് വാസ്ക്വെസും ടീമിലിടംപിടിച്ചു.
അത്ലറ്റികോ അങ്കത്തിൽ മഡ്രിഡ്
ഡീഗോ കോസ്റ്റയും കെവിൻ ഗമീറോയും നേടിയ ഗോളുകളിലാണ് അത്ലറ്റികോ മഡ്രിഡ് അത്ലറ്റികോ ബിൽബാവോയെ മറികടന്നത്. ഗോൾരഹിതമായ ആദ്യ മണിക്കൂറിനുശേഷം 67, 80 മിനിറ്റുകളിലായിരുന്നു ഗോളുകൾ പിറന്നത്. അേൻറായിൻ ഗ്രീസ്മാെൻറ പാസിൽ ഗോൾ നേടിയ ഗമീറോയായിരുന്നു പിന്നീട് കോസ്റ്റക്ക് സ്കോർ ചെയ്യാൻ അവസരമൊരുക്കിക്കൊടുത്തതും. എസ്പാന്യോളും വിയ്യാറയലും 1-1ന് തുല്യതയിൽ പിരിഞ്ഞപ്പോൾ വലൻസിയ 2-1ന് മലാഗയെയും റയൽ സൊസീഡാഡ് 3-0ത്തിന് ലെവെൻറെയയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.