ബെയ്ല്‍ രക്ഷകനായി; ആഴ്‌സണലിനെതിരേ റയലിന് വിജയം
text_fieldsമേരിലന്‍ഡ്: റയൽ വേണ്ടെന്നു വെച്ച ഗരെത് ബെയ്ല്‍ രക്ഷകനായപ്പോള്‍ ഇൻറര്‍നാഷണല്‍ ചാമ്ബ്യന്‍സ് കപ്പില്‍ ആഴ്‌സണല ിനെതിരെ റയല്‍ മാഡ്രിഡിന് വിജയം. ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയിലായ മത്സരത്തില്‍ ഷൂട്ട്‌ഔട്ടിലായിരു ന്നു വിജയിയെ തീരുമാനിച്ചത്.
ഒമ്പതാം മിനിറ്റില്‍ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് നാച്ചോക്ക് റഫറി ചുവപ്പ് കാര്‍ഡ ് നല്‍കി. കിക്കെടുത്ത ലകസേറ്റ് പിഴവൊന്നും കൂടാതെ പന്ത് വലയിലെത്തിച്ചു. പിന്നീട് 24-ാം മിനിറ്റില്‍ ഒബമയാങ് ഗണ്ണേഴ്സ് ലീഡുയര്‍ത്തി.
രണ്ടാം പകുതിയിലാണ് സിദാന്‍ ബെയ്‌ലിനെ കളത്തിലിറക്കിയത്. 56-ാം മിനിറ്റില്‍ ബെയ്ല്‍ റയലിന്റെ ആദ്യ ഗോള്‍ നേടി. മൂന്നു മിനിറ്റിനുള്ളില്‍ അസെന്‍സിയോയിലൂടെ റയൽ സമനില ഗോൾ നേടി.
തുടര്‍ന്ന് ഷൂട്ടൗട്ടില്‍ റയല്‍ 3-2ന് വിജയിച്ചു. റയലിൻെറ ആദ്യ കിക്കെടുത്ത ബെയ്ലിന് പിഴച്ചെങ്കിലും ആഴ്‌സണലിനായി കിക്കെടുത്ത ഗ്രാനിറ്റ് ഷാക്ക, നാച്ചോ മോണ്‍റിയല്‍, റോബി ബര്‍ട്ടന്‍ എന്നിവര്‍ ഷൂട്ടൗട്ട് കിക്ക് പാഴാക്കിയതോടെ റയലിന് ജയിക്കാനായി.
ഇന്നലത്തെ പ്രകടനം കൊണ്ടൊന്നും ബെയ്ലിന് റയലിൽ നിലനിൽപുണ്ടാകില്ല. താരത്തെ ക്ലബ് കൈവിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മത്സരത്തിന് ശേഷം കോച്ച് സിനദിൻ സിദാൻെറ അഭിപ്രായം ഇങ്ങനെയായിരുന്നു. "അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, ഞാൻ സന്തോഷവാനാണ്. എന്നാൽ ഒന്നും മാറിയിട്ടില്ല, നിങ്ങൾക്ക് സാഹചര്യം അറിയാം."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.