Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2017 6:09 AM IST Updated On
date_range 14 April 2017 6:09 AM ISTമ്യൂണികിലെ റിയാലിറ്റി
text_fieldsbookmark_border
മ്യൂണിക്: ‘ഒരിക്കലും ജർമൻകാരെ എഴുതിത്തള്ളരുത്’ എെന്നാരു യൂറോപ്യൻ പഴഞ്ചൊല്ലുണ്ട്. ജർമനിയുടെ ഫുട്ബാൾ പറുദീസയായ മ്യൂണിക്കിലെ അലയൻസ് അറീന ഇൗ പഴഞ്ചൊല്ലിനൊരു തിരുത്ത് നൽകി. ‘ഒരിക്കലും ക്രിസ്റ്റ്യാനോയെ എഴുതിത്തള്ളരുത്’. റയൽ മഡ്രിഡിെൻറയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആരാധകർ എതിരാളികളെ ഒരിക്കൽകൂടി ഒാർമിപ്പിച്ചതും ഇതുതന്നെ. യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവുംവലിയ പോരാട്ടത്തിനായി റയൽ മഡ്രിഡ് ബയേൺ മ്യൂണിക്കിെൻറ മണ്ണിേലക്ക് പുറപ്പെട്ടപ്പോൾ ഏറെയും വിമർശനമേറ്റത് ക്രിസ്റ്റ്യാനോക്കായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിനുശേഷം ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കാൻ മറന്നുപോയ പോർചുഗൽ താരത്തെ എതിരാളികൾ വളഞ്ഞിട്ടാക്രമിച്ചു.
പക്ഷേ, മ്യൂണിക്കിലെ 90 മിനിറ്റ് യുദ്ധം അവസാനിച്ചപ്പോൾ എതിർശബ്ദങ്ങളെല്ലാം വിഴുങ്ങിപ്പോയി. അതെ, പന്തുതട്ടുന്ന കാലത്തോളം ക്രിസ്റ്റ്യാനോയെന്ന സൂപ്പർതാരത്തെ ആർക്കും എഴുതിത്തള്ളാനാവില്ല. അടിമുടി ഒരേ മൂർച്ചയുള്ള ബയേൺ മ്യൂണിക്കിനെ അവരുടെ മണ്ണിൽവെച്ച് റയൽ മഡ്രിഡ് 2-1ന് കീഴടക്കിയപ്പോൾ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരുടെ രണ്ട് ഗോളുകളും പിറന്നത് പൊന്നിൻവിലയുള്ള ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. അതും ഗാലറിയെ ചുവപ്പണിയിച്ച് ‘മിയ സാൻ മിയ’ എന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ ആർത്തുവിളിച്ച ബവേറിയന്മാർ ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം. കളിയുടെ 25ാം മിനിറ്റിൽ അർതുറോ വിദാലിെൻറ ബുള്ളറ്റ് വേഗമുള്ള ഹെഡറിലൂടെയാണ് ബയേൺ ആദ്യം മുന്നിലെത്തിയത്. ഒന്നാം പകുതി പിരിയുംമുേമ്പ (45) അവർക്ക് ലീഡ് നേടാനുള്ള അവസരവും ലഭിച്ചു. ഫ്രാങ്ക് റിബറിയുടെ ഷോട്ട് ബോക്സിനുള്ളിൽ ഡാനി കാർവയാലിെൻറ കൈയിൽ തട്ടിയതിന് ലഭിച്ച പെനാൽറ്റി ഷോട്ട്. പക്ഷേ, വിദാലിെൻറ കിക്ക് പോസ്റ്റിനും മുകളിലൂടെ പറന്നകന്നപ്പോൾ റയലിന് അതൊരു ഉൗർജമായി മാറി.രണ്ടാം പകുതിയുടെ 47, 77 മിനിറ്റിൽ ക്രിസ്റ്റ്യാനോയിലൂടെ റയൽ വിജയം കുറിച്ചു. എവേ ഗ്രൗണ്ടിലെ വിലപ്പെട്ട ജയവുമായി റയലിന് ഇനി സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ സമ്മർദങ്ങളില്ലാതെ കളിക്കാം.
പത്തിലൊതുങ്ങിയ ബയേൺ; വണ്ടറടിച്ച് റയൽ
താരത്തിളക്കവും പ്രതിഭയും കിരീടനേട്ടവും കൊണ്ട് ലോകത്തെ ഒന്നാം നിരയിലുള്ള രണ്ട് ക്ലബുകൾ കളത്തിലിറങ്ങുേമ്പാൾ കളി എങ്ങനെയാവുമെന്നായിരുന്നു കിക്കോഫിന് മുമ്പത്തെ ചൂടേറിയ േചാദ്യം. പ്രതിരോധമോ ആക്രമണമോ പരിശീലകർ പയറ്റുക. കാട്ടുപോത്തിൻ കൂട്ടത്തെപ്പോലെ ഉൾവലിഞ്ഞ് പ്രതിരോധിക്കുകയും തേനീച്ചയെപ്പോലെ വട്ടമിട്ട് പറന്ന് ആക്രമിക്കുകയും ചെയ്യുക. ബയേൺ മ്യൂണിക് കോച്ച് കാർലോ ആഞ്ചലോട്ടിയും (4-2-3-1), റയൽ മഡ്രിഡിെൻറ പരിശീലകൻ സിനദിൻ സിദാനും (4-3-3) സ്വീകരിച്ചത് ഒരേ തന്ത്രംതന്നെ. പ്രതിരോധത്തിലായിരുന്നു ഇരുനിരയുടെയും കെട്ടുറപ്പ്. ഫിലിപ് ലാം, യാവി മാർട്ടിനസ്-ജെറോം ബോെട്ടങ്, ഡേവിഡ് അലാബ എന്നീ ഡിഫൻസും ഗോളി മാനുവൽ നോയറും ബവേറിയൻ കോട്ട കാത്തു. റയലും മോശമാക്കിയില്ല. മാഴ്സലോ-സെർജിേയാ റാമോസ്, നാചോ, ഡാനിയേൽ കാർവാൽ എന്നിവർ പ്രതിരോധമല കാത്തു.
ആദ്യ മിനിറ്റിൽ ഇരു നിരയുടെയും പരീക്ഷണ നിമിഷങ്ങളായിരുന്നു. 25ാം മിനിറ്റിൽ എല്ലാം പൊളിഞ്ഞു. തിയാഗോ അൽകൻറാര തൊടുത്തുവിട്ട കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ അർതുറോ വിദാൽ കുത്തിയിറക്കിയപ്പോൾ റയൽ അമ്പരന്നു. ആദ്യ ഗോളിെൻറ ക്ഷീണം മാറുംമുേമ്പ രണ്ടാം ഗോളിനുള്ള അവസരമായി പെനാൽറ്റിയും. പക്ഷേ, കിക്ക് വിദാൽ പാഴാക്കിയതോടെ ഭാഗ്യം തങ്ങൾക്കൊപ്പമുണ്ടെന്ന് റയൽ വിശ്വസിച്ചു. രണ്ടാം പകുതിയിൽ ഇതിെൻറ പകർന്നാട്ടമായിരുന്നു. ആദ്യ ഗോൾ രണ്ട് മിനിറ്റിനകം ക്രിസ്റ്റ്യാനോ നേടി. വലതു വിങ്ങിലൂടെ മുന്നേറിയ ഡാനി കാർവയാൽ ബോക്സിലേക്ക് നീട്ടിനൽകിയ ക്രോസ്, വെടിച്ചില്ല് കണക്കെ ക്രിസ്റ്റ്യാനോ വലതുകാൽകൊണ്ട് പോസ്റ്റിലേക്ക് വഴിതിരിച്ചു. ആ അതിവേഗത്തിനുമുന്നിൽ മാനുവൽ നോയർ നിസ്സഹായനായി. സ്കോർ 1-1. ഇതിനിടെ, അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഫൗളുമായി രണ്ടുതവണ മഞ്ഞക്കാർഡ് കണ്ട യാവി മാർട്ടിനസിെൻറ പുറത്താവൽ ബയേണിെൻറ ഗെയിം പ്ലാനും തെറ്റിച്ചു. ക്രിസ്റ്റ്യാനോക്ക് കത്രികപ്പൂട്ടിടാൻ നിയോഗിച്ച മാർട്ടിനസ് പുറത്തായതോടെ പോർചുഗൽ താരം സർവതന്ത്ര സ്വതന്ത്രനായി. പത്തിലേക്ക് ചുരുങ്ങിയ ബയേൺ സാബി അലോൻസോയെ വലിച്ച് യുവാൻ ബെർനറ്റിയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. മധ്യനിരയുടെ ഒഴുക്ക് മുറിഞ്ഞ ബയേൺ പ്രതിരോധത്തിലേക്ക് വലിഞ്ഞ അവസരം മുതലെടുത്ത റയൽ 77ാം മിനിറ്റിൽ വിജയ ഗോൾ കുറിച്ചു. ഗാരെത് ബെയ്ലിന് പകരക്കാരനായെത്തിയ മാർകോ അസെൻസിയോ നൽകിയ ക്രോസ് ബോക്സിനുള്ളിൽ രണ്ട് ഡിഫൻഡർമാരുടെ കാലിനിടയിലൂടെ ക്രിസ്റ്റ്യാനോ വലയിലാക്കി. തിരിച്ചുവരവിന് അവസരം നൽകാതെ റയൽ മുന്നിൽ.
രണ്ട് ഗോൾ മാത്രമേ പിറന്നുള്ളൂവെങ്കിലും രണ്ടാം പകുതിയിൽ അരഡസനിലേറെയായിരുന്നു റയലിെൻറ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ. േഗാളി മാനുവൽ നോയറുടെ ഞൊടിയിട വേഗത്തിലെ പ്രതികരണത്തിൽ ഏഴ് ഷോട്ടുകളെങ്കിലും രണ്ടാം പകുതിയിൽ മാത്രം വഴിതിരിഞ്ഞു. അതേസമയം, ബയേൺ അവസാന 45 മിനിറ്റിൽ ഒരു തവണമാത്രമേ റയൽ ബോക്സിനുള്ളിൽ അപായഭീതി സൃഷ്ടിച്ചുള്ളൂ. ശേഷിച്ച സമയങ്ങളിൽ വിദാലും ആർയൻ റോബനും തോമസ് മ്യൂളറുമൊന്നും ചിത്രത്തിൽതന്നെയില്ലാതെ പോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story