ക്രിസ്റ്റ്യാനോയുടെ അദ്ഭുത ഗോൾ: യുവൻറസിനെ തകർത്ത് റയൽ (3-0)
text_fieldsടൂറിൻ: ‘‘ഇൗ മനുഷ്യൻ ഏത് ഗ്രഹത്തിൽനിന്ന് വരുന്നു’’ -സ്പെയിനിലെ ‘എ.എസും’ ഇറ്റലിയിലെ ‘ടുേട്ടാസ്പോർടും’ ഉൾപ്പെടെ പ്രമുഖ സ്പോർട്സ് പത്രങ്ങളുടെ ബുധനാഴ്ചയിലെ തലവാചകം ഇതായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവൻറസിെൻറ ഗോൾപോസ്റ്റിനു മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ജീനിയസ് വായുവിൽ ഉയർന്നു നേടിയ ബൈസിക്കിൾ കിക്ക് ഗോളിന് മുന്നിൽ ഫുട്ബാൾ ലോകം വിസ്മയിച്ച ദിനം.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യപാദത്തിൽ റയൽ 3-0ത്തിന് യുവൻറസിനെ തോൽപിച്ചതും ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ പുതുചരിത്രമെഴുതിയതൊന്നുമല്ല, വിസ്മയ ഗോൾ മാത്രമായിരുന്നു കഴിഞ്ഞ ദിവസം ഫുട്ബാൾ ലോകത്തെ ഹരംകൊള്ളിച്ചത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടിയ ക്വാർട്ടർ അങ്കത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ഗോളിലൂടെ റയൽ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലെ 64ാം മിനിറ്റിലായിരുന്നു അതിശയ ഗോളിെൻറ പിറവി.
ലൂകാസ് വാസ്ക്വസ് തൊടുത്തുവിട്ട ലോങ്റേഞ്ച് യുവൻറസ് ഗോളി ജിയാൻലൂയിജി ബുഫൺ തട്ടിയകറ്റിയപ്പോൾ റീബൗണ്ട് ചെയ്ത പന്ത് വലതുവിങ്ങിലൂടെ ഡാനി കാർവയാൽ വീണ്ടും കണക്ട് ചെയ്ത് പോസ്റ്റിനുള്ളിലേക്ക് ഉയർത്തിനൽകുേമ്പാൾ റൊണാൾഡോ ചിത്രത്തിലേ ഇല്ലായിരുന്നു. പിന്നെ കണ്ടതെല്ലാം ഒരു മജീഷ്യെൻറ മാന്ത്രികതപോലെ വിസ്മയാവഹം.
ലോബ് ക്രോസ് ഏറ്റുവാങ്ങാനൊരുങ്ങുന്ന വാസ്ക്വസിനിടയിൽ പൊട്ടിവീണ റൊണാൾഡോ ചിറകുവിരിച്ച് ഒരാൾപൊക്കത്തിൽ പറന്നുയർന്നതും ബൈസിക്കിൾ കിക്കിലൂടെ വലംകാൽ ഷോട്ടിൽ പന്ത് പോസ്റ്റിലേക്ക് പറന്നതും ഒപ്പം. കളികൾ ഏറെ കണ്ട ഗോളി ബുഫണിന് കാര്യങ്ങൾ പിടികിട്ടുംമുേമ്പ വലകുലുങ്ങി. പ്രതിരോധിക്കാനെത്തിയ യുവൻറസിെൻറ അസമാവോക്കും സിഗ്ലിയോക്കും ഷോക്കേറ്റ അവസ്ഥ.
തിങ്ങിനിറഞ്ഞ യുവൻറസ് ആരാധകർ പോലും ഇരിപ്പിടം വിെട്ടഴുന്നേറ്റ് ക്രിസ്റ്റ്യാനോ ബ്രില്യൻസിന് കൈയടിച്ചു. 66ാം മിനിറ്റിൽ പൗലോ ഡിബാല ചുവപ്പുകാർഡുമായി പുറത്തായതോടെ പത്തു പേരുമായാണ് യുവൻറസ് കളി പൂർത്തിയാക്കിയത്. ഗാരെത് ബെയ്ലിന് പകരം ഇസ്കോയെ കളത്തിലിറക്കിയാണ് സിദാൻ റയലിനെ ഒരുക്കിയത്. 72ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടച്ചിൽ മാഴ്സലോണ മൂന്നാം വട്ടം വലകുലുക്കിയതോടെ ടൂറിനിലെ യുവൻറസ് വധം പൂർണമായി. രണ്ടാം പാദം ഏപ്രിൽ 12ന്.
ബയേണിന് ജയം
സ്പാനിഷ് മണ്ണിൽ ബയേൺ മ്യൂണിക്കിന് 2-1ന് ജയം. ജീസസ് നവസ് (37) സെൽഫ് ഗോളും, തിയാഗോ അൽകൻറാര(68) രണ്ടാം ഗോളും സമ്മാനിച്ചു.
Cristiano Ronaldo. The King of the Champions League with a truly memorable goal. Words don’t do it justice! pic.twitter.com/ZLZ7NXmdYY
— The Man Utd Way (@TheManUtdWay) April 3, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.