മഡ്രിഡ് കത്തുേമ്പാൾ വീണമീട്ടിയ നായകൻ
text_fieldsമഡ്രിഡ്: റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്താവുേമ്പാൾ സ്റ്റേഡിയത്തില െ വി.െഎ.പി ലോഞ്ചിൽ ഷൂട്ടിങ് തിരക്കിലായിരുന്ന സെർജിയോ റാമോസാണ് ഇപ്പോൾ പ്രതിക്കൂ ട്ടിൽ. അയാക്സിനെതിരായ ആദ്യ പാദത്തിെൻറ അവസാന മിനിറ്റിലെ ഫൗളിന് മഞ്ഞക്കാർഡ് വാങ്ങിയതും സസ്പെൻഷനിലായതും മനപ്പൂർവമായിരുന്നുവെന്നാണ് ആരോപണം. ആംസ്റ്റർഡാമിൽ നടന്ന കളിയുടെ 89ാം മിനിറ്റിലായിരുന്നു അനാവശ്യ ഫൗൾ. ഇതിന് മഞ്ഞകാർഡ് ലഭിച്ചതോടെ ഗ്രൂപ് റൗണ്ടിലെ രണ്ടെണ്ണം ഉൾപ്പെടെ ഒരു കളിയിൽ സസ്പെൻഷൻ ഉറപ്പായി. ചൊവ്വാഴ്ച അയാക്സിനെതിരായ രണ്ടാംപാദം താരത്തിന് നഷ്ടമായി.
എന്തിന് ഇൗ ചതി? ആദ്യ പാദത്തിൽ 2-1ന് ജയിച്ചതോടെ റയലിെൻറ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചമട്ടിലായിരുന്നു റാമോസ്. സ്വന്തം ഗ്രൗണ്ടിൽ കാൽ ഡസൻ ഗോളെങ്കിലും റയൽ നേടുമെന്ന് അദ്ദേഹം തീർച്ചപ്പെടുത്തി. ഇതോടെ, ക്വാർട്ടർ ഫൈനൽ സേഫ് സോണിലാക്കാൻ നേരേത്ത സസ്പെൻഷൻ ഉറപ്പിച്ചുവെന്നാണ് ആരോപണം. ഗ്രൂപ് റൗണ്ടിലെ രണ്ട് മഞ്ഞ ഉൾപ്പെടെ ഒന്നുകൂടി ലഭിച്ചാൽ ഒരു കളിയിൽ സസ്പെൻഷൻ എന്നാണ് യുവേഫ നിയമം. ഇത് നേരേത്ത ആയാൽ ആശങ്കഒഴിവാക്കാമെന്ന അതിബുദ്ധി പക്ഷേ വിനയായി. റേമാസിെൻറ അഭാവത്തിൽ ആക്രമിച്ചു കളിച്ച അയാക്സ് 4-1ന് ജയിച്ച് റയലിെൻറ ശീട്ടു കീറി. ഇനി റാമോസിന് കളിക്കാം, പക്ഷേ റയലിന് യോഗ്യതയില്ല.
റാമോസും സമ്മതിക്കുന്നു ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു ആദ്യപാദ മത്സരശേഷമുള്ള റാമോസിെൻറ പ്രതികരണം. ‘ടീം റിസൽട്ട് നോക്കിയാൽ, ബുക്കിങ്ങിന് ശ്രമിച്ചില്ലെന്ന് പറയുന്നത് നുണയാവും. എതിരാളിയെ ചെറുതായി കാണുന്നതൊന്നുമല്ല. ഫുട്ബാളിൽ ചില ഘട്ടങ്ങളിൽ കടുത്ത തീരുമാനമെടുക്കേണ്ടിവരും. പ്രധാന മത്സരങ്ങളിലെ വിലക്ക് ഒഴിവാക്കാനുള്ള തന്ത്രമാണിത്’ - റാമോസിെൻറ നേരേത്തയുള്ള വാക്കുകൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ യുവേഫ അന്വേഷണവും പ്രഖ്യാപിച്ചു. മനപ്പൂർവം സസ്പെൻഷൻ വിളിച്ചുവരുത്തിയതാണെന്ന് തെളിഞ്ഞാൽ കൂടുതൽ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.