Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുഖത്തേക്ക്​ ചുമച്ചാൽ ഇനി ചുവപ്പ്​കാർഡ്​
cancel
Homechevron_rightSportschevron_rightFootballchevron_rightമുഖത്തേക്ക്​...

മുഖത്തേക്ക്​ ചുമച്ചാൽ ഇനി ചുവപ്പ്​കാർഡ്​

text_fields
bookmark_border

ലണ്ടൻ: ഫുട്​ബാൾ മത്സരത്തിനിടയിൽ എതിർ താരങ്ങളുടെയോ റഫറിയുടെയോ മുഖത്തേക്ക്​ ചുമ​ച്ചാൽ ഇനി പണികിട്ടും. കളിക്കാര​െൻറ ചുമ കരുതിക്കൂട്ടിയാണെന്ന്​ റഫറിക്ക്​ തോന്നിയാൽ നേരിട്ട്​ ചുവപ്പുകാർഡ്​ നൽകി പുറത്താക്കാമെന്നാണ്​ നിയമനിർമാതാക്കളായ ഇൻറർനാഷനൽ ഫുട്​ബാൾ അസോസിയേഷൻ ബോർഡി​െൻറയും ഇംഗ്ലീഷ്​ ഫുട്​ബാൾ അ​േസാസിയേഷ​െൻറയും തീരുമാനം.

കോവിഡ്​ പശ്ചാത്തലം കൂടി കണക്കിലെടുത്താണ്​ ഇൗ മാറ്റം. കളിക്കിടയിൽ അസഭ്യവാക്കുകളോ ആംഗ്യംകൊണ്ടോ എതിരാളിയെയോ റഫറിയെയോ അപമാനിക്കുന്നത്​ പോലെതന്നെ ചുമയ്​ക്കുന്നതും കണക്കാക്കുമെന്നാണ്​ പുതിയ നിലപാട്​.

അതേസമയം, അബദ്ധവശാലോ കളിക്കാർ തമ്മിൽ ദൂരം നിലനിൽക്കെയോ ചുമയ്​ക്കു​േമ്പാൾ പ്രശ്​നമാക്കരുതെന്നും നിർദേശമുണ്ട്​. ഉടൻ പ്രാബല്യത്തിൽ വരുംവിധമാണ്​ ​െഎ.എഫ്​.എ.ബിയുടെ ഉത്തരവ്​ ഇറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballred card
Next Story