ഇക്കുറി മറഡോണയെ വീഴ്ത്തി റിക്വൽമെ
text_fieldsബ്വേനസ്ഐറിസ്: അർജൻറീന ഫുട്ബാളിലെ രണ്ടു വന്മരങ്ങളായ ഡീഗോ മറഡോണയും യുവാൻ റേ ാമൻ റിക്വൽമയും തമ്മിലെ വൈരം ലോകഫുട്ബാളിൽ പാട്ടായ വിശേഷമാണ്. രണ്ടു കാലഘട്ടത്തിലെ താരങ്ങളാണെങ്കിലും സ്വഭാവവും കളിയും കൊണ്ട് രണ്ട് ശൈലിയിലായിരുന്നു ഇരുവരും. അർജൻറീന കുപ്പായത്തിൽ മറഡോണ കളി മതിയാക്കി (1977-1994) വർഷങ്ങൾക്കു ശേഷമായിരുന്നു (1997-2008) റിക്വൽമ ദേശീയ കുപ്പായമണിഞ്ഞത്. ഇരുവരും ഒന്നിച്ചു കളിച്ചത് ബൊക്ക ജൂനിയേഴ്സിൽ ചുരുങ്ങിയ കാലം മാത്രം. പക്ഷേ, അർജൻറീനയിലും ആരാധക മനസ്സിലും കീരിയും പാമ്പുമാണ് രണ്ട് സൂപ്പർതാരങ്ങൾ. ദേശീയ ടീമിെൻറ മധ്യനിരയിലെ േപ്ലമേക്കറായി റിക്വൽെമ വിലസുേമ്പാൾ പ്രതിപക്ഷത്തിെൻറ റോളിലായിരുന്നു മറഡോണ.
വിശ്രമത്തിലായിരുന്ന മറഡോണ മാധ്യമങ്ങളിലൂടെ എന്നും റിക്വെൽെമ വിമർശകനായി. ഒടുവിൽ 2008ൽ മറഡോണ ദേശീയ പരിശീലകനായെത്തിയപ്പോൾ അദ്ദേഹത്തിനു കീഴിൽ കളിക്കാൻ വിസമ്മതിച്ച് വിരമിക്കൽ പ്രഖ്യാപിച്ച് വനവാസത്തിന് പോയ താരമാണ് റിക്വൽമ എന്ന് കേൾക്കുേമ്പാഴറിയാം വൈരത്തിെൻറ ആഴം. അത് ഇപ്പോഴും തുടരുന്നുവെന്നതാണ് പുതിയ വിശേഷം.
കഴിഞ്ഞദിവസം ഡീഗോ മറഡോണയുടെ സംഘത്തെ പരാജയപ്പെടുത്തി റിക്വൽമയുടെ പക്ഷം ബൊക്ക ജൂനിയേഴ്സ് പ്രസിഡൻറ് പദവിയിലെത്തി. മുൻ പ്രസിഡൻറ് ജോർജ് അമിയലിെൻറ പക്ഷക്കാരനായിരുന്നു റിക്വൽമ. 84,000 ബൊക അംഗങ്ങൾക്ക് വോട്ടവകാശമുള്ള തെരഞ്ഞെടുപ്പിൽ ഇവർ 52.8 ശതമാനം വോട്ട് നേടി. നിലവിലെ അർജൻറീന പ്രസിഡൻറ് മൗറിസിയോ മക്രിയുടെ പിന്തുണയുള്ള മറഡോണ പക്ഷത്തിന് 30.6 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.
മറ്റൊരു മുൻതാരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട നയിച്ച സംഘം16.1 ശതമാനം വോട്ടുമായി മൂന്നാമതായി. 114 വർഷം പഴക്കമുള്ള ക്ലബിെൻറ ചരിത്രത്തിൽ ഏറെ വീറുംവാശിയും നിറഞ്ഞതായിരുന്നു തെരഞ്ഞെടുപ്പ്. ജോർജ് അമിയിൽ പുതിയ പ്രസിഡൻറാവുേമ്പാൾ അദ്ദേഹത്തിെൻറ വലംകൈയായി റിക്വെൽമ വൈസ് പ്രസിഡൻായി ക്ലബിനെ നയിക്കും.
മറഡോണയും റിക്വൽമയും ബാറ്റിയും ബൊക്കയുടെ മുൻ താരങ്ങളാണെങ്കിലും ക്ലബിൽ ഏറ്റവും കൂടുതൽ ഇവിടെ കളിച്ച താരം (14 വർഷം, 300ലേറെ മത്സരം) എന്ന മികവ് റിക്വൽമക്കുണ്ട്. മറഡോണ മൂന്നു വർഷവും ബാറ്റി ഒരു വർഷവുമാണ് ഇവിടെ കളിച്ചത്. ആ വൈകാരികതകൂടി റിക്വൽമക്ക് വോട്ടായി മാറിയെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.