ഇൻറർ മിലാെൻറ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററായി 17കാരൻ എസ്പോസിേറ്റാ
text_fieldsമിലാൻ: തെൻറ പേരിൽ കുറിക്കപ്പെടേണ്ട ആ ഗോളിനേക്കാൾ ചരിത്രപ്പിറവിയിലേക്ക് പന്തുളുരുന്നത് കാണാനായിരുന്നു റൊമേലു ലുകാകുവിെൻറ താൽപര്യം. ജെനോവയുടെ വലയിലേക്ക് സെബാസ്റ്റ്യാനോ എസ്പോസിറ്റോ എന്ന പതിനേഴുകാരൻ പയ്യൻ പെനാൽറ്റി സ്പോട്ടിൽനിന്ന് നിലംപെറ്റ വെടിയുതിർക്കുേമ്പാൾ ആശീർവദിച്ചനുഗ്രഹിച്ച് കൗമാരക്കാരന് പന്തു നൽകിയ ബെൽജിയൻ സ്ട്രൈക്കറായിരുന്നു താരം.
ഇൻറർമിലാനുവേണ്ടി എസ്പോസിറ്റോയുടെ കിക്ക് വലയുടെ വലതുപോസ്റ്റിനോടു ചേർന്ന് പാഞ്ഞുകയറിയപ്പോൾ പിറന്നത് പുതിയ ചരിത്രം. 17 വർഷവും 172 ദിവസവും പ്രായമുള്ള എസ്പോസിേറ്റാ ഇൻറർ മിലാെൻറ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററായി കളിയുടെ കണക്കുപുസ്തകങ്ങളിൽ ഇടം പിടിച്ചു. 1958ൽ മരിയോ കോർസോ കുറിച്ച, 60 വർഷത്തിലേറെ പഴക്കമുള്ള റെക്കോഡാണ് പഴങ്കഥയായത്. ലുകാകുവിെൻറ ഇരട്ടഗോൾ മികവിൽ ജെനോവയെ 4-0ത്തിന് തകർത്ത ഇൻറർ മിലാൻ യുവൻറസിനെ പിന്തള്ളി സീരീ എയിൽ പോയൻറ് പട്ടികയിൽ ഒന്നാമെതത്തി.
ഈ സീസണിൽ ഇൻററിലെത്തിയേശഷം തകർപ്പൻ ഫോം തുടരുന്ന ലുകാകു, 31ാം മിനിറ്റിൽ അേൻറാണിയോ കോൺഡ്രീവയുടെ ക്രോസിൽ ഹെഡറുതിർത്ത് ടീമിനെ മുന്നിലെത്തിച്ചു. അടുത്ത മിനിറ്റിൽ റോബർട്ടോ ഗാഗ്ലിയാർഡിനിക്ക് രണ്ടാംഗോൾ നേടാൻ പാസ് നൽകിയതും ലുകാകു. 64ാം മിനിറ്റിൽ ഗാഗ്ലിയാർഡിനിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്കെടുക്കാൻ എത്തിയത് ടീമിെൻറ സ്പോട്കിക്ക് സ്പെഷലിസ്റ്റായ ലുകാകു.
എന്നാൽ, പ്രഫഷനൽ ഫുട്ബാളിൽ ഇതുവരെ ഒരുഗോൾപോലും നേടിയിട്ടില്ലാത്ത, ഇൻററിെൻറ സ്റ്റാർട്ടിങ് ലൈനപ്പിൽ ആദ്യമായി ബൂട്ടുകെട്ടിയിറങ്ങിയ എസ്പോസിറ്റോയെ കിക്കെടുക്കാൻ ലുകാകു ക്ഷണിച്ചത് അതിശയമായി. എതിർഗോളിയെ വീഴ്ത്തി കൗമാരക്കാരൻ ലീഡുയർത്തിയതിനുശേഷം ലോങ് റേഞ്ചറിലൂടെ ലുകാകു ടീമിെൻറ നാലാംേഗാൾ നേടി. പെനാൽറ്റി സ്വയം എടുത്തിരുന്നെങ്കിൽ ഹാട്രിക് നേടാമായിരുന്ന 26കാരനെ, പക്ഷേ എസ്പോസിറ്റോക്ക് അവസരമൊഴുക്കിയതിെൻറ പേരിൽ ഫുട്ബാൾ ലോകം വാഴ്ത്തുകയാണ്.Lukaku could've had a hatrick but allowed 18-yr old Esposito to take the penalty for Inter on his debut pic.twitter.com/EDzQ5kXRe9
— mx (@LeooMessi10i) December 21, 2019
ഗാലറിയിൽ കളി കാണാനുണ്ടായിരുന്ന മാതാവിനാണ് എസ്പോസിറ്റോ ഗോൾനേട്ടം സമർപ്പിച്ചത്. ക്ലബിനും ടീമംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞ താരം, ലുകാകുവിനെ പ്രത്യേകം പരാമർശിച്ചു. ‘റൊമേലു ഉജ്ജ്വല കളിക്കാരനും മികച്ച വ്യക്തിയുമാണ്. പെനാൽറ്റി സ്പോട്ടിൽചെന്ന് ഉറച്ച തീരുമാനമെടുത്ത് പന്തടിച്ചു കയറ്റാനായിരുന്നു അദ്ദേഹം പറഞ്ഞത്’ -എസ്പോസിറ്റോ വ്യക്തമാക്കി. മറ്റൊരു മത്സരത്തിൽ അത്ലാൻറ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് എ.സി മിലാനെ നിലംപരിശാക്കി. സീരീ എ ചരിത്രത്തിൽ മിലാെൻറ വമ്പൻ തോൽവികളിലൊന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.