വ്യാജ പാസ്പോർട്ടുമായി റൊണാൾഡീഞ്ഞോ പരേഗ്വയിൽ പിടിയിൽ
text_fieldsഅസൻസിയോൺ: വ്യാജ പാസ്പോർട്ടുമായി അയൽരാജ്യത്തെത്തിയ ബ്രസീലിയൻ ഫുട്ബാൾ ഇതി ഹാസം റൊണാൾഡീഞ്ഞോയും സഹോദരൻ റോബർട്ടോയും കസ്റ്റഡിയിൽ. ആത്മകഥയുടെ പ്രചാരണവും കുട്ടികൾക്കായുള്ള കാമ്പയിനും ലക്ഷ്യമിട്ട് പരേഗ്വയിലെത്തിയപ്പോഴാണ് പൊലീസ് ത ടവിലാക്കിയത്. ഇരുവരുടെയും പേരിലുള്ള പാസ്പോർട്ടിൽ പരഗ്വൻ സ്വദേശികളാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയതിന് താരത്തിെൻറ ബ്രസീലിയൻ, സ്പാനിഷ് പാസ്പോർട്ടുകൾ അധികൃതർ നേരത്തേ കണ്ടുകെട്ടിയിരുന്നു.
താമസിച്ച ഹോട്ടൽമുറിയിൽ ഇരുവരെയും തടഞ്ഞുവെച്ച അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും ഇരുവരും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഹോട്ടൽ ഉടമയുടെ ക്ഷണപ്രകാരമാണ് റൊണാൾഡീഞ്ഞോ എത്തിയതെന്നാണ് വിവരം. ഇവിടെ നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു. മാധ്യമങ്ങളുമായും ആരാധകരുമായും മുഖാമുഖവും നിശ്ചയിച്ചിരുന്നു.
2015ൽ ബ്രസീലിലെ ലേക് ഗ്വയ്ബയിൽ സംരക്ഷിത മേഖലയിലെ അനധികൃത നിർമാണത്തിന് കേസിൽ കുടുങ്ങിയ താരം 85 ലക്ഷം ഡോളർ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. തുക അടക്കാത്തതിനെ തുടർന്ന് രാജ്യം വിടുന്നതിന് വിലക്കുവീണു. എന്നിട്ടും കഴിഞ്ഞ സെപ്റ്റംബറിൽ ബ്രസീൽ വിനോദസഞ്ചാര അംബാസഡറായി റൊണാൾഡീഞ്ഞോ തെരഞ്ഞെടുക്കെപ്പട്ടു. ഇതിനിടെയാണ് വീണ്ടും കേസിൽ കുടുങ്ങിയത്.
ബാഴ്സലോണ, എ.സി മിലാൻ തുടങ്ങിയ ടീമുകൾക്കൊപ്പം കണ്ണഞ്ചുന്ന കരിയറുമായി യൂറോപ്പിലും ഒപ്പം ദേശീയ ടീമിലും തിളങ്ങിയ റൊണാൾഡീഞ്ഞോ കാൽപന്ത് സൗന്ദര്യംകൊണ്ട് ലോകം ജയിച്ച താരമാണ്. ബ്രസീലിനെ ലോക ചാമ്പ്യന്മാരാക്കിയ താരം 2005ൽ ബാലൺ ദി ഓറും 2004, 2005 വർഷങ്ങളിൽ ഫിഫ ലോക ഫുട്ബാളർ പുരസ്കാരവും നേടി.
റൊണാൾഡീഞ്ഞോയും റിവാൾഡോയും ബൂട്ടുകെട്ടിയ ബ്രസീൽ 2002ലാണ് ലോക ചാമ്പ്യന്മാരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.