റൊണാൾഡീന്യോക്ക് ജയിൽമോചനം; ഇനി വീട്ടുതടങ്കൽ
text_fieldsഅസുൻസിയോൺ: 32 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിൽ ബ്രസീൽ ഫുട്ബാൾ ഇതിഹാസം റൊണാൾ ഡീന്യോക്ക് താൽക്കാലിക ആശ്വാസമായി വീട്ടുതടങ്കൽ. വ്യാജ പാസ്പോർട്ടുമായി രാജ്യത് ത് പ്രവേശിച്ച കേസിൽ പരഗ്വേയിൽ അറസ്റ്റിലായ താരത്തെ അസുൻസിയോണിലെ ഹോട്ടലിലേക് കു മാറ്റി.
16 ലക്ഷം ഡോളർ ജാമ്യത്തുക നൽകിയാണ് ജയിൽമോചനം. മാർച്ച് നാലിനാണ് റൊണാൾഡീന്യോയും സഹോദരൻ റോബർേട്ടാ ഡി അസിസും അറസ്റ്റിലായത്. പരഗ്വേയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വ്യാജ പാസ്പോർട്ടുമായി താരം പിടിയിലായത്. ജാമ്യത്തിനായി അഭിഭാഷകസംഘം പലതവണ ശ്രമിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.
ഒടുവിൽ ഒരുമാസത്തിലേറെ നീണ്ട ജയിൽവാസത്തിനുശേഷമാണ് മുൻ ലോക ഫുട്ബാളറുടെ മോചനം. കേസ് നടപടി കഴിയുംവരെ ഇനി ഹോട്ടലിൽ സുരക്ഷാവലയത്തിൽതന്നെ കഴിയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.