പിറന്നാൾ ആഘോഷം, ആശാരിപ്പണി: തടവുകാലം ഹരമാക്കി റൊണാൾഡീന്യോ
text_fieldsഅസുൻസിയോ: ഫുട്ബാളിനെയും സംഗീതത്തെയും പ്രണയിച്ച റൊണാൾഡീന്യോ ഇപ്പോൾ പഠിച്ചെടുക്കുന്നത് ആശാരിപ്പണി. വ്യാജ പാസ്പോർട്ടുമായി പിടിയിലായി പരഗ്വേ ജയിലിൽ കഴിയുേമ്പാഴാണ് ഒഴിവുസമയം പുതുപാഠങ്ങൾക്കായി ഉപയോഗിക്കുന്നത്. ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജാമ്യം നേടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ ചുരുങ്ങിയത് ആറു മാസമെങ്കിലും ജയിലിൽ കഴിയേണ്ടിവരും. മാർച്ച് ആദ്യവാരം അറസ്റ്റിലായ താരം ജയിൽവാസം ആസ്വദിക്കുകയാണെന്നാണ് റിപ്പോർട്ട്. ആദ്യ ദിനത്തിൽ ഫുട്സാൽ ടൂർണമെൻറ് കളിച്ച റൊണാൾഡീന്യോ ഇപ്പോൾ ദിനചര്യയെന്നോണം സഹതടവുകാർക്കൊപ്പം ഫുട്ബാൾ കളിക്കുകയും ശേഷം മരപ്പണി പഠിക്കുകയും ചെയ്യുന്നു.
21ന് അദ്ദേഹത്തിെൻറ 40ാം പിറന്നാളും ആഘോഷിച്ചു. ബ്രസീലിയൻ സ്റ്റൈൽ ബാർബിക്യുവും കേക്കും മുറിച്ചായിരുന്നു ആഘോഷം. എന്നാൽ, താരത്തിെൻറ ഇഷ്ടവിനോദമായ സംഗീതം മാത്രം ഇവിടെയില്ലെന്ന് ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്യുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.