അമ്മ ആശുപത്രിയിൽ; റൊണാൾഡോ വീട്ടിലേക്ക് മടങ്ങി
text_fieldsമിലാൻ: പക്ഷാഘാതം മൂലം ആശുപത്രിയിലായ അമ്മയെ കാണാനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജന്മനാടായ മെ ദീരയിലേക്ക് മടങ്ങി. റൊണാൾഡോയുടെ അമ്മ ഡൊലൊറെസ് അവേറോ ആശുപ്രത്രിയിൽ ചികിത്സയിലാണ്.
യുവൻറസ് അധിക ൃതരിൽ നിന്നും പ്രത്യേക അവധി വാങ്ങിയാണ് സ്വകാര്യ വിമാനത്തിൽ റൊണാൾഡോ ജന്മനാട്ടിലേക്ക് തിരിച്ചത്. അമ്മക്ക് അസുഖമായതിനാൽ നാട്ടിേലക്ക് തിരിക്കുകയാണെന്നും ഈ സമയം തെൻറ സ്വകാര്യതയെ മാനിക്കണമെന്നും റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.
Thank you for all your messages of support for my mum. She is currently stable and recovering in hospital. Me and my family would like to thank the medical team looking after her, and kindly ask that we are all given some privacy at this time.
— Cristiano Ronaldo (@Cristiano) March 3, 2020
ഇതോടെ കോപ്പ ഇറ്റാലിയൻ കപ്പിൽ എ.സി മിലാനുമായുള്ള രണ്ടാം പാദ മത്സരത്തിൽ റൊണാൾഡോയുടെ സാന്നിധ്യം സംശയത്തിലായി. റയൽ മഡ്രിഡ്-ബാഴ്സലോണ എൽക്ലാസികോ മത്സരം കാണാനായി റൊണാൾഡോ സാൻറിയാഗോ ബെർണബ്യൂവിലെത്തിയിരുന്നു.
താൻ മികച്ച ഫുട്ബാൾ കളിക്കാരനാകാനുള്ള കാരണം അമ്മയാണെന്നും ദാരിദ്രം നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നും തന്നെ വളർത്താൻ അമ്മ ഏറെ കഷ്ടപ്പെട്ടിരുന്നുവെന്നും റൊണാൾഡോ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പോർച്ചുഗലിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് മെദീര ദ്വീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.