ദസ്വിദാനിയാ റസ്സിയാ VIDEO
text_fieldsഒരിക്കൽ ഭാഗ്യം അവർക്കൊപ്പമായിരുന്നു. അന്നവർ കപ്പുറപ്പിച്ചു കളിക്കാനെത്തിയ സ്പാനിഷ് അർമഡകളെ നാണിപ്പിച്ചു പറഞ്ഞുവിട്ടു. ഇപ്പോൾ ഭാഗ്യം എതിരാളികൾക്ക് ഒപ്പമായപ്പോൾ ഒരു രാജ്യമായി ഒന്നിച്ചു കളിച്ചിട്ടും ആതിഥേയരായ റഷ്യക്ക് ക്രൊയേഷ്യക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു. എന്നാലും, തല ഉയർത്തിപ്പിടിച്ചാണവർ വെറും കാണികളായി നല്ല ആതിഥേയരായി മാറുന്നത്.
യോഗ്യത കളിക്കാത്തവർ എന്നും നടത്തിപ്പുകാർ ആയതിെൻറ കാരുണ്യത്തിൽ പന്തുതട്ടുന്നവർ എന്നുമെല്ലാം ആക്ഷേപിക്കപ്പെട്ടവരായിരുന്നു റഷ്യക്കാർ. ഗ്രൂപ് റൗണ്ടിൽ സൗദി അറേബ്യ അടക്കം എല്ലാവരോടും തോറ്റു പുറത്താകുമെന്നും എഴുതിത്തള്ളപ്പെട്ടിരുന്ന ടീം ആണ് ക്വാർട്ടറിൽ വീരോചിതമായ പോരാട്ടം നടത്തി പുറത്തായിരിക്കുന്നത്.
ഏറ്റവും നല്ല പ്രതിരോധവും ഗോൾ കീപ്പറുമുള്ള ക്രൊയേഷ്യൻ പിൻനിരയിൽ ഭീതിവിതച്ച് ആദ്യ നിമിഷം മുതൽ റഷ്യക്കാർ സംഘടിത മുന്നേറ്റമൊരുക്കി. രണ്ടു മിനിറ്റിനിടയിൽ ചെറിഷേവിെൻറ രണ്ടു മുന്നേറ്റങ്ങൾ തടയാൻ ക്രൊയേഷ്യൻ ഡിഫൻഡർ വിദക്കും, ലോവറാനും കടുത്ത അടവുകൾ പ്രയോഗിക്കേണ്ടിവന്നു. ഭാഗ്യം കൊണ്ടാണവർ പെനാൽറ്റി വഴങ്ങാതെ രക്ഷപ്പെട്ടത്.
കടലാസിലെ ഏറ്റവും വലിയ ടീമുകളിലൊന്നായ ലൂക്ക മോഡ്രിച്ചിെൻറ ടീമിനെ വിസ്മയിപ്പിച്ചുകൊണ്ടു ചന്തമുള്ള മുന്നേറ്റങ്ങളുമായി സ്യൂബയും ഗോളോവിനും ചെറിഷേവും കൂടി ക്രൊയേഷ്യൻ പിൻനിര വിറപ്പിച്ചു കൊണ്ടിരുന്നു. ഒപ്പം റഷ്യൻ പെനാൽറ്റി മേഖലയിൽനിന്ന് ബ്രസീലുകാരൻ ഫെർണാണ്ടസ് വലതുവശത്തുകൂടി അതിശയിപ്പിക്കുന്ന ഗതിവേഗത്തിൽ പന്ത് കടത്തിക്കൊണ്ടുവന്നപ്പോൾ ആതിഥേയരുടെ ഗോൾ എപ്പോഴെന്നായി.
എന്നാൽ, ഗോളി സുബാസിച് ഒരു ദുർഗംതന്നെയായി നിലയുറപ്പിച്ചു. അതേ ഗതിവേഗത്തോടെ പെർസിച്ചിെൻറ നേതൃത്വത്തിൽ ക്രൊയേഷ്യക്കാർ കൗണ്ടർ അറ്റാക്കുകൾ ഒരുക്കിയപ്പോൾ ഏറ്റവും ഗതിവേഗമുള്ള മനോഹര ഫുട്ബാളായി കളി മാറി. മാൻസുകിച്ചിെൻറ കൂറ്റൻ ഷോട്ടുകളൊക്കെ അകിൻഫീവിെൻറ ഗ്ലൗസുകളിൽ ഒതുങ്ങുകയും ചെയ്തു.
31ാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച ഏറ്റവും മനോഹര ഗോൾ പിറക്കുകയും ചെയ്തു. 30 മീറ്റർ അകലെനിന്ന് സ്യൂബ, ചെറിഷേവിന് കൊടുത്ത പാസ് വിയ്യാ റയലിെൻറ പരിചയസമ്പന്നനായ താരം ഒരു സ്റ്റെപ്പ് മുന്നോട്ടുകുതിച്ച് പോസ്റ്റിെൻറ മധ്യഭാഗത്തേക്ക് പായിച്ച ഷോട്ട് വിദയെ മറികടന്ന് തീയുണ്ടപോലെ സുബാസിചിെൻറ വലയിൽ പ്രകമ്പനത്തോടെ പതിച്ചു.
Goal of the tournament #WorldCup18 #RussiaVsCroatia pic.twitter.com/zCWZtpj4Xr
—(@shuaibdullah) July 7, 2018
തുടർന്ന് മോഡ്രിച്ചും പെരിസിച്ചും റാകിടിച്ചും കളിയുടെ നിയന്ത്രണം കൈയിലെടുത്തു. എട്ടു മിനിറ്റിനകം ഇവരുടെ നീക്കത്തിന് പ്രതിഫലവും ലഭിച്ചു. ആന്ദ്രേ ക്രമാരിചിെൻറ ഓർത്തു വെക്കാവുന്ന മറ്റൊരു ഗോളിലൂടെ അധികസമയത്തേക്കു നീണ്ടമത്സരം ക്രൊയേഷ്യക്കാരുടെ നിയന്ത്രണത്തിലുമായി. 100ാം മിനിറ്റിൽ വിദ ലീഡ് നേടിയപ്പോൾ റഷ്യൻ പോരാട്ടം അവിടെ അവസാനിച്ചുവെന്ന് ഉറപ്പിച്ചതാണ്.
അപ്പോഴാണ് പിൻനിരയിൽ നിന്ന് റൈറ്റ് ഇൻ ബാക്ക് െഫർണാണ്ടോയുടെ വലതു വശത്തുകൂടെയുള്ള കുതിച്ചുകയറ്റം ഹാൻഡ്ബാളിൽ ഫ്രീകിക്ക് ആയിമാറുന്നത്. അലൻ ദസ്ഗോയേവ് എടുത്ത ഫ്രീകിക്ക് ഫെർണാണ്ടസിെൻറ തലയിലൂടെ റഷ്യക്ക് പ്രാണവായു ആയിത്തീർന്ന സമനില ഗോൾ സമ്മാനിച്ചു.
പിന്നെയെല്ലാം ഗോളിമാരുടെ ഭാഗ്യപരീക്ഷണത്തിലായി. ഭാഗ്യനിർഭാഗ്യങ്ങളുടെ ഷൂട്ടൗട്ടിൽ അകിൻഫീവ്, മത്തിയോ കൊവാസിച്ചിെൻറ കിക്ക് രക്ഷപ്പെടുത്തിയപ്പോൾ ഫെർണാണ്ടസിന് പിഴവുപറ്റി.
@OpieRadio @carlruiz GD...what a game! #RussiaVsCroatia pic.twitter.com/SpxcZwp3EU
— Two J's & One Dub (@OSU22BUCKEYES17) July 7, 2018
ലക്ഷ്യ ബോധമില്ലാത്ത അദ്ദേഹത്തിെൻറ ഷോട്ട് പുറത്തേക്കു പോയപ്പോൾ സ്മൊളോവിെൻറ കാലിൽനിന്ന് പറന്നത് സുബാസിച് തട്ടിയകറ്റി. അതോടെ അതുവരെ വിറപ്പിച്ചു നിന്ന രാഷ്യൻ സിംഹങ്ങൾ തലതാഴ്ത്തി കണ്ണീരോടെ കളംവിട്ടു. 28 വർഷങ്ങൾക്കു ശേഷം അവസാന നാലിലെത്തുന്ന ഇംഗ്ലീഷുകാരരെ നേരിടാൻ ക്രൊയേഷ്യക്കാർ അർഹതയും നേടി. തലയെടുപ്പോടെ റഷ്യക്കാർ കളംവിട്ട് നല്ലകാണികളായി മാറുേമ്പാൾ ലോകം അവരോഡ് നന്ദി ചൊല്ലുന്നു... ദസ്വിദാനിയാ റസ്സിയാ, ഗുഡ്ബൈ റഷ്യാ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.