സലാഹിനും രക്ഷിക്കാനായില്ല; ഇൗജിപ്തിനെ തകർത്ത് റഷ്യ
text_fieldsമോസ്കോ: ഇൗജിപ്തിനെതിരായ ഗ്രൂപ്പ് എയിലെ രണ്ടാം മൽസരത്തിൽ റഷ്യക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോൾക്കാണ് റഷ്യയുടെ ജയം. മുഹമ്മദ് സലാഹിലുടെ റഷ്യൻ ലോകപ്പിൽ തിരിച്ചെത്താമെന്ന കണക്ക് കൂട്ടിയ ഇൗജിപ്തിന് കനത്ത തിരിച്ചടി നൽകുന്നതാണ് മൽസരഫലം. ഇതോടെ ഇൗജിപ്തിെൻറ പ്രീക്വാർട്ടർ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്
മൽസരത്തിലെ ആദ്യ മിനുട്ടുകളിൽ റഷ്യൻ മുന്നേറ്റം കണ്ടെങ്കിലും. പിന്നീട് ഇൗജിപ്ത് പതിയെ താളം വീണ്ടെടുത്തു. ചില നല്ല മുന്നേറ്റങ്ങൾ റഷ്യക്കെതിരെ നടത്തിയെങ്കിലും ഗോളായില്ല. ഇതോടെ മൽസരത്തിലെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
എന്നാൽ, രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഇൗജിപ്ത് താരം അഹമ്മദ് ഫാഹ്തിയുടെ സെഫ് ഗോളിലുടെ റഷ്യ മുന്നിലെത്തി. തുടർന്ന് 59ാം മിനിട്ടിൽ ചെറിഷെവും 62ാം മിനുട്ടുൽ സ്യൂബയും റഷ്യക്കായി ഗോളുകൾ നേടി.മുഹമ്മദ് സലാഹിന് ലഭിച്ച പെനാൽട്ടിയിലുടെയായിരുന്നു ഇൗജിപ്ത് ആശ്വാസ ഗോൾ നേടിയത്. മുഹമ്മദ് സലാഹ് എത്തുന്നതോടെ ഇൗജിപ്ത് ടീം കുടുതൽ കരുത്തരാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കൃത്യമായി സലാഹിനെ പ്രതിരോധിക്കുന്നതിൽ റഷ്യൻ താരങ്ങൾ വിജയിച്ചതോടെ ഇൗജിപ്തിന് കാര്യങ്ങൾ ദുഷ്കരമാവുകയായിരുന്നു.
47ാം മിനിറ്റ് ഫാത്തി (റഷ്യ)
രണ്ടാം പകുതി തുടങ്ങിയ ഉടൻ ഇൗജിപ്തിനെ തേടി നിർഭാഗ്യമെത്തി. സോബ്നിെൻറ ദുർബല ഷോട്ട് അടിച്ചൊഴിവാക്കാനുള്ള വിങ് ബാക്ക് ഫാത്തിയുടെ ശ്രമമെത്തിയത് സ്വന്തം വലയിൽ.
59ാം മിനിറ്റ് ചെറിഷേവ് (റഷ്യ)
ബോക്സിെൻറ വലതുഭാഗത്തുകൂടെ ഇരച്ചുകയറി ലൈനിനരികെ നിന്നുള്ള മാരിയോ ഫെർണാണ്ടസിെൻറ കട്ട്ബാക്കിൽ ചെറിഷേവിെൻറ നീറ്റ് ഫിനിഷിങ്.
62ാം മിനിറ്റ് സിയൂബ (റഷ്യ)
സെൻറർ ബാക്ക് ഇലിയ കുറ്റെപ്പോവിൽനിന്ന് പന്ത് സ്വീകരിച്ച് ബോക്സിൽ കയറിയ സിയൂബ എതിർ ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് നിറയൊഴിച്ചപ്പോൾ പോസ്റ്റിനരികിലൂടെ വലയിലേക്ക് കയറി.
73ാം മിനിറ്റ് സലാഹ് (ഇൗജിപ്ത്)
പെനാൽറ്റി ബോക്സിൽ സലാഹ് ഫൗൾ ചെയ്യപ്പെട്ടപ്പോൾ റഫറി ആദ്യം വിധിച്ചത് ഫ്രീകിക്ക്. ‘വാറി’ലൂടെ അത് സ്പോട്ട് കിക്കായപ്പോൾ സലാഹിന് പിഴച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.