ഇന്ത്യൻ തത്വശാസ്ത്രം പഠിച്ച റഷ്യക്കാരൻ
text_fieldsകോഴിക്കോട്ട് എത്തിയ രണ്ട് സഞ്ചാരികളുടെ നാട്ടുകാർ നേർക്കുനേർ പോരെന്ന മുഹമ്മദലിക്കയുടെ സാഹിത്യം കലർന്ന വിശേഷണമുള്ള മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇബ്നു ബത്തൂത്തയുടെ മൊറോക്കോ വാസ്കോഡഗാമയുടെ പോർചുഗലിന് മുന്നിൽ ഇടറിവീണെങ്കിലും മൊറോക്കോയുടെ ആരാധകർക്ക് നല്ല ഒരു കളി ആസ്വദിച്ച പ്രതീതിയായിരുന്നു. സമീപത്തെ അറബ് ഭക്ഷണ കേന്ദ്രങ്ങളൊക്കെയും മൊറാക്കോ ആരാധകരാൽ ജനനിബിഡം.
ഇൗ കളിക്കായി വളരെ നേരത്തെതന്നെ സ്റ്റേഡിയത്തിലെത്താനുള്ള തത്രപ്പാടിനിടയിലാണ് നടപ്പാതയിൽവെച്ച് മയക്കുമരുന്നിന് എതിരായ കാമ്പയിെൻറ നോട്ടീസ് വിതരണം ചെയ്യുന്ന ചെറുപ്പക്കാരനെ കാണുന്നത്. ‘സേ നോ ടു ഡ്രഗ്സ്’ എന്നപേരിലുള്ള മനോഹരമായ ഒരു ബുക്ക് ലെറ്റ് പക്ഷേ, എല്ലാം റഷ്യൻ ഭാഷയിലാണെന്നുമാത്രം. നേരത്തെ കാസിനോകളിലും മയക്കുമരുന്ന് കേന്ദ്രങ്ങളിലും സമയം കൊല്ലുന്ന യുവതയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുന്നതിൽ ഗവൺമെൻറ് മിഷനറിക്കൊപ്പം ഇത്തരം സന്നദ്ധ സംഘടനകളുടെ പങ്കും സ്തുത്യർഹമാണെന്ന് നേരത്തെ പരിചയപ്പെട്ട സെക്യൂരിറ്റി ഓഫിസറും അഭിപ്രായപ്പെട്ടിരുന്നു. പലരും നോട്ടീസ് വാങ്ങാൻ കൂട്ടാക്കുന്നില്ല. കാരണം നോട്ടീസ് വാങ്ങി വലിച്ചെറിയുന്ന സമ്പ്രദായം ഇവിടെ ഇല്ല, എല്ലാം വളരെ കൃത്യമായ അകലങ്ങളിലുള്ള വേസ്റ്റ് ബിന്നുകളിൽമാത്രം. നാട്ടിലെ രീതിയിൽനിന്ന് വ്യത്യസ്തമായി ഇവിടെ വളരെ നല്ല വീതിയിലും ഭംഗിയിലുമാണ് നടപ്പാത നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൊബൈലിൽ നോക്കിക്കൊണ്ട് പോലും തടസ്സമില്ലാതെ വേഗത്തിൽ നടക്കാൻ സാധിക്കും.
നോട്ടീസ് നൽകുന്നതിെൻറ ഇടവേളയിൽ ആളെ വിശദമായി പരിചയപ്പെട്ടു. പേര് മിഖായേൽ. കൂട്ടുകാരുമായി ചേർന്ന് ഒരു സ്റ്റാർട്ടപ് കമ്പനി നടത്തുന്നു. അവധിദിനത്തിൽ ഇത്തരം സേവനങ്ങളിൽ വ്യാപൃതൻ. സാമൂഹികസേവനത്തിൽ ബിരുദമുള്ള ഇദ്ദേഹത്തിെൻറ ഫിലോസഫി ക്ലാസിൽ ഇന്ത്യൻ ക്ലാസിക്കുകളുമുണ്ടായിരുന്നു. മഹാഭാരതവും രാമായണവും പരീക്ഷയുടെ പേപ്പറുകളായിരുന്നുവത്രെ. ടാഗോറും ഗാന്ധിയും സംസാര വിഷയമായി. ഇന്ത്യൻ സംസ്കാരത്തെ കുറിച്ചും ജീവിത ശൈലിയെ കുറിച്ചും നല്ല അവഗാഹം. തിരിച്ചുവരും വഴി ഞാൻ കാണുമ്പോൾ സൈഡിലെ ബെഞ്ചിലിരുന്ന് മിഖായേൽ നല്ല വായനയിലായിരുന്നു. ഫുട്ബാൾ ആരവങ്ങൾ ചുറ്റുപാടും അരങ്ങുതകർക്കുമ്പോൾ ഇതൊന്നും അറിയാതെ വായനയിൽ മുഴുകിയിരിക്കുന്നു.
ഇതിന് അരികിലെ ജങ്ഷനിൽ റോഡ് പണി പുരോഗമിക്കുന്നു. വിൻറർ റോഡ് മാറ്റി സമ്മർ റോഡായി മാറുന്നു. എല്ലാം പക്ഷേ െഞാടിയിടയിൽ ആണ്. റീസൈക്ലിങ് മെഷീനിേലക്ക് പഴയ റോഡിെൻറ പാളി ഒന്നാക്കെ നിറക്കുന്നു. മാറിവരുന്നവകൊണ്ട് മറ്റൊരു മെഷീൻ പെട്ടെന്നുതന്നെ പുതിയ റോഡ് ഉണ്ടാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.