കൊച്ചിയിൽ ഫുട്ബാൾ മതിയെന്ന് സചിൻ
text_fieldsമുംബൈ: കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫുട്ബാൾ മൽസരം സംഘടിപ്പിച്ചാൽ മതിയെന്ന് ക്രിക്കറ്റ് താരം സചിൻ ടെൻഡുൽക്കർ. കലൂരിലെ ഫിഫ അംഗീകരിച്ച ടർഫ് നശിപ്പിക്കരുത്. ഇന്ത്യ-വെസ്റ്റ്ഇൻഡീസ് ഏകദിന മൽസരം തിരുവനന്തപുരത്തും െഎ.എസ്.എൽ മൽസരങ്ങൾ കൊച്ചിയിലും നടത്തണമെന്നും സചിൻ ആവശ്യപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമായ കേരള ബ്ലാസ്റ്റേഴ്സിെൻറ സഹഉടമ കൂടിയാണ് സചിൻ.
മൽസരങ്ങൾ കൊച്ചിയിലും തിരുവന്തപുരത്തുമായി നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ സഹകരിക്കണം. ഇരു മൽസരങ്ങളുടെയും ആരാധകരെ നിരാശരാക്കരുത്. കലൂരിൽ ക്രിക്കറ്റ് മൽസരം നടത്തുന്നതിലെ പ്രശ്നങ്ങൾ ബി.സി.സി.െഎ ഭരണത്തലവൻ വിനോദ് റായിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും മാസ്റ്റർ ബ്ലാസ്റ്റർ വ്യക്തമാക്കി.
നവംബർ ഒന്നിനാണ് കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ്ഇൻഡീസ് മൽസരം നിശ്ചയിച്ചിരിക്കുന്നത്. െഎ.എസ്.എല്ലിൽ കേരളത്തിെൻറ ഹോം മാച്ച് അൽപം നീട്ടിവെച്ചാൽ മതിയെന്നാണ് വിഷയത്തിൽ കെ.സി.എയുടെ നിലപാട്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കായിക മന്ത്രി എ.സി മൊയ്തീനും ക്രിക്കറ്റ് മൽസരം കൊച്ചിയിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.