റഷ്യയിൽ ഞാനുമുണ്ടാവും -സലാഹ്
text_fieldsലണ്ടൻ: ‘ശപിക്കപ്പെെട്ടാരു രാവായിരുന്നു അത്. എന്നാൽ എന്നിലെ പോരാളി ഏതു ദുർഘടങ്ങളെയും നേരിടാൻ തയ്യാറാണ്. അഭിമാന പൂർവം ഞാൻ റഷ്യയിൽ ഉണ്ടാകും. നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ് എെൻറ കരുത്ത്’ -ആരാധകരുടെ ആധിയകറ്റി ആത്മവിശ്വാസത്തോടെ മുഹമ്മദ് സലാഹിെൻറ ട്വീറ്റുവന്നു.
It was a very tough night, but I'm a fighter. Despite the odds, I'm confident that I'll be in Russia to make you all proud. Your love and support will give me the strength I need. pic.twitter.com/HTfKF4S70e
— Mohamed Salah (@MoSalah) May 27, 2018
ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ സെർജിയോ റാമോസിെൻറ ഫൗളിൽ വീണ് തോളിന് പരിക്കേറ്റ ഇൗജിപ്ഷ്യൻ നായകൻ മുഹമ്മദ് സലാഹിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബാൾ ലോകത്തിെൻറ ആശങ്ക. എന്നാൽ, ലണ്ടനിലെത്തി ചികിത്സ തേടിയതിനു പിന്നാലെയാണ് താരം റഷ്യയിൽ ടീമിനൊപ്പം താനുണ്ടാവുമെന്ന് വ്യക്തമാക്കിയത്.
സലാഹുമായി സംസാരിച്ച ഇൗജിപ്ത് പ്രസിഡൻറ്് അബ്ദുൽ ഫതാഹ് അൽസീസി താരം ലോകകപ്പിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ഇൗജിപ്തിെൻറ അഭിമാന പുത്രനുമായി സംസാരിച്ച് പരിക്ക് വിവരങ്ങൾ അറിഞ്ഞു. രാജ്യത്തിെൻറ പിന്തുണയും അഭിനന്ദനവും അദ്ദേഹത്തെ അറിയിച്ചു. ഒരു പിതാവ് മകനുവേണ്ടി പ്രാർഥിക്കുന്ന പോലെ സലാഹിെൻറ തിരിച്ചുവരവിന് പ്രാർഥിക്കുന്നു’ -അൽസീസി രാജ്യത്തോടായി പറഞ്ഞു.
ഇതുവരെ അന്തി ടീമിനെ പ്രഖ്യാപിക്കാത്ത ഇൗജിപ്ത് ജൂൺ നാലിന് മുമ്പായി 23 അംഗ സംഘത്തെ തെരഞ്ഞെടുക്കുേമ്പാൾ സലാഹും മുൻ നിരയിലുണ്ടാവുമെന്നാണ് ഫുട്ബാൾ ലോകത്തിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.