മുൻ ഷില്ലോങ് ടീം ക്യാപ്റ്റൻ ലാൽമുവാൻപുയ കേരള ബ്ലാസ്റ്റേഴ്സിൽ
text_fieldsകൊച്ചി: മുൻ ഷില്ലോങ് ടീം ക്യാപ്റ്റനും ഐ ലീഗ് താരവുമായ സാമുവൽ ലാൽമുവാൻപുയ കേരള ബ്ലാസ്റ്റേഴ്സിൽ. മിസോറം സ്വദേശിയായ സാമുവൽ 2015ൽ ഷില്ലോങ് പ്രീമിയർ ലീഗിൽ ലാജോങ് ക്ലബിെൻറ യൂത്ത് ടീമിലെത്തിയാണ് പ്രഫഷനൽ ഫുട്ബാളിേലക്ക് ചുവടുവെപ്പ് നടത്തിയത്. മികച്ച നേട്ടത്തോടെ ടോപ് സ്കോററായി.
2016ൽ ഐ ലീഗിലെത്തിയ 21കാരൻ മിനർവ പഞ്ചാബ് എഫ്.സിക്കുവേണ്ടി കളിച്ചു. ഐ ലീഗിലെ മികച്ച പ്രകടനക്കാരിൽ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീൽഡർ. 2017-18 ഐ ലീഗ് സീസണിലെ സാമുവലിെൻറ മികച്ച പ്രകടനം അണ്ടർ-22 പ്ലെയർ ഓഫ് സീസൺ അവാർഡ് നേടിക്കൊടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ സൂപ്പർ ലീഗിെൻറ വരാനിരിക്കുന്ന സീസണിൽ ടീമിന് മികച്ച സംഭാവന നൽകാൻ ശ്രമിക്കുമെന്നും സാമുവൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.