സന്തോഷ് ട്രോഫി സർവിസസിന്
text_fieldsലുധിയാന: ദേശീയ ഫുട്ബാൾ ടൂർണമെൻറായ സന്തോഷ് ട്രോഫിയിൽ സർവിസസിന് ആറാം മുത്തം . ലുധിയാനയിലെ ഗുരു നാനാക് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിെൻറ 61ാം മിനിറ്റിൽ ബികാശ് ഥാപ നേടിയ ഏക ഗോളിന് ആതിഥേയരായ പഞ്ചാബിനെയാണ് പട്ടാളക്കാർ വീഴ്ത്തിയത്. ഒരു കളിയിൽപോലും തോൽവിയറിയാതെയായിരുന്നു സർവിസസിെൻറ കിരീടനേട്ടം.
കാര്യമായ മുന്നേറ്റങ്ങളില്ലാതെ ഉഴറിയ ഒന്നാം പകുതിക്കുശേഷം വ്യക്തമായ ഗെയിം പ്ലാനോടെ ഇറങ്ങിയ സർവിസസ് അർഹിക്കുന്ന ഗോളാണ് ഥാപയിലൂടെ നേടിയത്. വിങ്ങിലൂടെ തുടരെ നടത്തിയ ആക്രമണങ്ങൾക്കൊടുവിൽ സമാനമായൊരു നീക്കത്തിലായിരുന്നു ഗോളെത്തിയത്. ലാലാംകിമ വിങ്ങിൽനിന്ന് നൽകിയ ക്രോസ് ഥാപ മനോഹരമായി ഗോളിലേക്ക് പായിക്കുകയായിരുന്നു. തിരിച്ചടിക്കാനുള്ള പഞ്ചാബിെൻറ നീക്കങ്ങൾ പലതും എതിർപ്രതിരോധത്തിൽ തട്ടി മടങ്ങി. 76ാം മിനിറ്റിൽ വിക്രാന്ത് സിങ്ങിെൻറ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു.
നാലുവർഷം മുമ്പാണ് സർവിസസ് മുമ്പ് സന്തോഷ് േട്രാഫി ഫൈനൽ കളിച്ചത്. അന്ന് പെനാൽറ്റിയിൽ 5-4ന് പഞ്ചാബിനെ തോൽപിച്ച് ടീം കിരീടം സ്വന്തമാക്കി. ആറാം വിജയത്തോടെ സർവിസസ് കിരീടനേട്ടത്തിൽ കേരളത്തിനൊപ്പമെത്തി. 32 തവണ ജേതാക്കളായ പശ്ചിമബംഗാളും എട്ടുതവണ ചാമ്പ്യന്മാരായ പഞ്ചാബുമാണ് ഇരുടീമുകൾക്കും മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.