സന്തോഷ്ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ട്; മുന്നേറാൻ കേരളം
text_fieldsകോഴിക്കോട്: ആദ്യകളിയിൽ അഞ്ച് ഗോളുകളുടെ ‘പഞ്ചരത്ന കീർത്തനം ആലപിച്ച’ കേരളത ്തിന് സന്തോഷ്ട്രോഫി ദക്ഷിണമേഖല യോഗ്യത മത്സരത്തിൽ ശനിയാഴ്ച നിർണായകപോരാ ട്ടം. തമിഴ്നാടിനെ സമനിലയിൽ തളച്ചാൽ പോലും ൈഫനൽറൗണ്ടിലേക്ക് കേരളത്തിന് കുതിക ്കാം.
എന്നാൽ, സമനില കണ്ട് ഭ്രമിക്കുന്നവരല്ല ബിനോ ജോർജിെൻറ കുട്ടികൾ. സമനിലക്ക ് വേണ്ടി കളിക്കുന്ന പതിവ് ബിനോ ജോർജ് എന്ന പരിശീലകെൻറ നിഘണ്ടുവിലില്ല. എതിരാളികളിൽ സമ്മർദം ചെലുത്തുക, ഗോളടിക്കുക, ശക്തമായി പ്രതിരോധിക്കുക എന്നിവയാണ് ശനിയാഴ്ചത്തെ കളിയിലും ടീമിെൻറ മുദ്രാവാക്യം. ഒരു ഗോളും വഴങ്ങാതെ അഞ്ച് ഗോളുകളടിച്ച കേരളം ഗോൾ ശരാശരിയിൽ തമിഴ്നാടിനെക്കാൾ മുന്നിലാണ്. തമിഴ്നാട് ആന്ധ്രക്കെതിരെ നാല് ഗോളാണ് അടിച്ചത്. ഒരു ഗോൾ വഴങ്ങുകയും ചെയ്തു. വൈകീട്ട് 3.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ വർഷം നെയ്വേലിയിൽ ഒറ്റഗോൾ പോലും നേടാനാവാതെ യോഗ്യത പോരാട്ടങ്ങളിൽ ഇടറി വീണ കേരളം ഇത്തവണ വെറും ൈകയോടെ മടങ്ങാൻ ഒരുക്കമല്ല. ആദ്യമത്സരത്തിൽ ആന്ധ്രപ്രദേശിനെ 5-0ന് തകർത്തതിെൻറ ആത്മവിശ്വാസം ഏറെയാണ്. കോച്ചിെൻറ കൃത്യമായ പദ്ധതികൾ കളത്തിൽ നിറവേറ്റുന്ന യുവനിരയെയാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്. ആദ്യപകുതിയിൽ 40 മിനിറ്റിന് ശേഷമാണ് ഗോൾ പിറന്നതെങ്കിലും മനോഹരമായ കളി പുറത്തെടുത്ത് കാണികളുടെ മനംകവരാൻ ആതിഥേയർക്ക് കഴിഞ്ഞു. ശനിയാഴ്ച കൂടുതൽ ആരാധകർ കളി കാണാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിറഞ്ഞ ഗാലറിക്ക് മുന്നിൽ ൈഫനൽ റൗണ്ടിലേക്ക് ടിക്കറ്റെടുക്കാനാണ് ടീമിനും താൽപര്യം.
കഴിഞ്ഞ കളിയിൽ ഇരട്ടഗോൾ നേടിയ എമിൽ ബെന്നിയും വിങ്ങുകളിലൂടെ ആക്രമണത്തിന് മൂർച്ച കൂട്ടുന്ന ലിയോൺ അഗസ്റ്റിനും എം.എസ് ജിതിനും മുന്നേറ്റനിരയിൽ തകർപ്പൻ ഫോമിലാണ്. കൗമാരതാരം പി.വി വിഷ്ണുവിന് പകരം എമിൽ ആദ്യ ഇലവനിൽ ഇടംനേടിയേക്കും. മധ്യനിരയിൽ ഋഷിദത്തും പി. അഖിലും ജിജോ ജോസഫും തന്നെ കളിച്ചേക്കും. പ്രതിരോധ നിരയിൽ ചില മാറ്റങ്ങളുണ്ടായേക്കും. ക്യാപ്റ്റൻ മിഥുന് ആദ്യകളിയിൽ കാര്യമായ പണിയില്ലായിരുന്നു.
കൊല്ലംകാരൻ ജസ്റ്റസ് ആൻറണി പരിശീലിപ്പിക്കുന്ന തമിഴ്നാട് സംഘത്തിലും യുവനിരക്കാണ് പ്രാധാന്യം. രാജുവൻ സൂസൈദിമായ് നയിക്കുന്ന ടീമിൽ എൽ. ലിജോയാണ് അപകടകരിയായ ഫോർവേഡ്. ആന്ധ്രക്കെതിരെ ഈ കന്യാകുമാരിക്കാരൻ ഹാട്രിക് നേടിയിരുന്നു. കൊണ്ടോട്ടിക്കാരൻ എം.എം.അലി സഫ്വാനും ടീമിലുണ്ട്്. കേരളത്തോട് ഏറ്റുമുട്ടുേമ്പാൾ സമ്മർദമുണ്ടാവുമെന്ന് തമിഴ്നാട് കോച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.