Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2019 6:22 PM GMT Updated On
date_range 19 April 2019 6:22 PM GMTസന്തോഷ് ട്രോഫി: പഞ്ചാബ് x സർവിസസ് ഫൈനൽ
text_fieldsbookmark_border
ലുധിയാന: 73ാമത് സന്തോഷ് ട്രോഫി ഫുട്ബാളിൽ ആതിഥേയരായ പഞ്ചാബും മുൻ ചാമ്പ്യന്മാരായ സ ർവിസസും തമ്മിൽ കിരീടപ്പോരാട്ടം. വെള്ളിയാഴ്ച നടന്ന സെമിഫൈനൽ മത്സരങ്ങളിൽ സർവി സസ് കർണാടകയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോൽപിച്ചത്.
രണ്ടാം സെമിയിൽ എട്ടുതവ ണ ചാമ്പ്യന്മാരായ പഞ്ചാബ് കരുത്തരായ ഗോവയെ 2-1ന് തോൽപിച്ചു. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം. 2014-15 സീസണിൽ ഇതേ വേദിയിൽ നടന്ന ഫൈനലിെൻറ ആവർത്തനമാവും ഇക്കുറിയും. അന്ന്, ഷൂട്ടൗട്ടിൽ പഞ്ചാബിനെ വീഴ്ത്തി സർവിസസാണ് കിരീടമണിഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന സെമിയിലെ ആദ്യ മത്സരത്തിൽ കർണാടകയും സർവിസസും ഫുൾടൈമിലും അധികസമയത്തുമായി 1-1ന് സമനിലയിലായി. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇവിടെ 4-3ന് പട്ടാളപ്പട ജയിച്ചു. ഗോവക്കെതിരെ ജസ്പ്രീത് സിങ്, റൊണാൾഡോ ഒളിവേര എന്നിവരാണ് പഞ്ചാബിനായി സ്കോർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story