സന്തോഷ് ട്രോഫി: കേരളത്തെ രാഹുൽ രാജ് നയിക്കും
text_fieldsകോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ രാഹുൽ വി. രാജ് നയിക്കും. യുവതാരങ്ങൾക്ക് മുൻതൂക്കമുള്ള ടീമിെൻറ വൈസ് ക്യാപ്റ്റൻ എസ്. സീസനാണ്. ഇരുവരും എസ്.ബി.െഎ കേരള താരങ്ങളാണ്. സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ. കോഴിക്കോട്ട് നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസനാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന പരിശീലനക്യാമ്പിൽ നിന്നാണ് അന്തിമ ടീമിനെ തെരഞ്ഞെടുത്തത്. എസ്.ബി.െഎ കേരളയുടെ അഞ്ചും കേരള പൊലീസിലെ രണ്ടും താരങ്ങൾ ടീമിലിടം നേടി. അന്തർ സർവകലാശാല ജേതാക്കളായ കാലിക്കറ്റിെൻറ അഞ്ച് യുവതാരങ്ങളുമുണ്ട്.
ബംഗളൂരു കെ.എസ്.എഫ്.എ സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല റൗണ്ട് ഗ്രൂപ് ‘ബി’ ജേതാക്കളാവുകയാണ് കേരളത്തിെൻറ ലക്ഷ്യം. ജനുവരി 18ന് ആന്ധ്രപ്രദേശിനെതിരാണ് ആദ്യമത്സരം. ഗ്രൂപ് ജേതാക്കൾ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടും. തിങ്കളാഴ്ച വൈകീട്ട് എറണാകുളത്തേക്ക് തിരിച്ച ടീം വരുംദിവസങ്ങളിൽ സെൻട്രൽ എക്സൈസുമായും കേരള ബ്ലാസ്റ്റേഴ്സിെൻറ റിസർവ് ടീമുമായും പരിശീലന മത്സരങ്ങൾ കളിക്കും. ഇൗ മാസം 14ന് രാവിലെ എറണാകുളം-ബാംഗ്ലൂർ എക്സ്പ്രസിൽ ബംഗളൂരുവിേലക്ക് തിരിക്കും. വി.പി. ഷാജി, മുഹമ്മദ് സലീം, രഞ്ജി ജേക്കബ് എന്നീ സെലക്ടർമാരാണ് ടീമിനെ തെരഞ്ഞെടുത്തത്. ടീം പ്രഖ്യാപന ചടങ്ങിൽ കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽ കുമാർ, കെ.ഡി.എഫ്.എ പ്രസിഡൻറ് അസീസ് അബ്ദുല്ല, സ്പോൺസർമാരായ െഎ.സി.എൽ ഫിൻകോർപ് ചെയർമാൻ െക.ജി. അനിൽ കുമാർ, ഡയറക്ടർ സജീഷ് ഗോപാലൻ എന്നിവരും പെങ്കടുത്തു.
ടീം: ഗോൾകീപ്പർമാർ- വി. മിഥുൻ (എസ്.ബി.െഎ കേരള), എസ്. ഹജ്മൽ, അഖിൽ സോമൻ (കെ.എസ്.ഇ.ബി), ഡിഫൻഡർ- രാഹുൽ വി. രാജ്, എസ്. ലിജോ (എസ്.ബി.െഎ), വിബിൻ തോമസ്, വി.ജി. ശ്രീരാഗ് (കേരള പൊലീസ്), വൈ.പി. മുഹമ്മദ് ഷെരീഫ് (ഫാറൂഖ് കോളജ്), െക.ഒ. ജിയാദ് ഹസൻ (എവർഗ്രീൻ മഞ്ചേരി), ജസ്റ്റിൻ ജോർജ് (കോട്ടയം ബസേലിയസ് കോളജ്),
മിഡ്ഫീൽഡർ-െക.പി. രാഹുൽ (ഗോകുലം), എസ്. സീസൺ (എസ്.ബി.െഎ), വി.എസ്. ശ്രീകുട്ടൻ ( സെൻറ് തോമസ് കോളജ്), എം.എസ്. ജിതിൻ (എഫ്.സി കേരള), മുഹമ്മദ് പാറക്കോട്ടിൽ, ജി. ജിതിൻ (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്), ബി.എൽ ഷംനാസ് ( സെൻട്രൽ എക്സൈസ്)
ഫോർവേഡ്: സജിത് പൗലോസ് (എസ്.ബി.െഎ), വി.െക. അഫ്ദൽ (മമ്പാട് എം.ഇ.എസ് കോളജ്), അനുരാഗ് (ഫാറൂഖ് കോളജ്).
മുഖ്യ പരിശീലകൻ- സതീവൻ ബാലൻ, സഹ പരിശീലകൻ- ബിജേഷ് ബെൻ, ഫിസിയോ- അരുൺ രാജ്, മാനേജർ- പി.സി. ആസിഫ്.
ദക്ഷിണ മേഖല റൗണ്ട്
ഗ്രൂപ് ‘ബി’ : കേരളം, ആന്ധ്രപ്രദേശ്, അന്തമാൻ, തമിഴ്നാട്
വേദി: ബംഗളൂരു കെ.എസ്.എഫ്.എ സ്റ്റേഡിയം
ജനുവരി 18: കേരളം x ആന്ധ്രപ്രദേശ്,
20 കേരളം x അന്തമാൻ
22 കേരളം x തമിഴ്നാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.