സന്തോഷ് ട്രോഫി യോഗ്യതാ മത്സരം: ആന്ധ്രക്കെതിരെ കേരളത്തിന് തകർപ്പൻ ജയം
text_fieldsകോഴിക്കോട്: ആന്ധ്രപ്രദേശിനെ ഗോൾമഴയിൽ മുക്കി സന്തോഷ് ട്രോഫി ഫുട്ബാൾ ദക്ഷി ണമേഖല യോഗ്യത മത്സരത്തിൽ കേരളത്തിന് സന്തോഷത്തുടക്കം. ഗ്രൂപ് എയിൽ ആന്ധ്രപ്രദേ ശിനെ 5-0ന് തകർത്താണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കേരളം നിറഞ്ഞാടിയ ത്്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോളടി തുടങ്ങിയ ആതിഥേയർ അവസാന വിസിലിന് തൊട്ടുമുമ്പ് വരെ ഗോൾവേട്ട തുടർന്നു. എമിൽ ബെന്നി (53, 63), വിബിൻ തോമസ് (45), ലിയോൺ അഗസ്റ ്റിൻ (46), ഷിഹാദ് നെല്ലിപ്പറമ്പൻ (92) എന്നിവരാണ് സ്കോറർമാർ. ക്യാപ്റ്റൻ കൂടിയായ ഗോളി വി. മിഥുന് മത്സരത്തിലുടനീളം കാര്യമായ ജോലിയുണ്ടായിരുന്നില്ല. ശനിയാഴ്ച തമിഴ്നാടിനെതിരെയാണ് കേരളത്തിെൻറ അവസാന മത്സരം. ബുധനാഴ്ച വൈകീട്ട് 3.30ന് ഗ്രൂപ് ബിയിൽ കർണാടക പോണ്ടിച്ചേരിയെ നേരിടും.
എമിലാണ് താരം
തുടക്കം മുതൽ എതിരാളികളുടെ പ്രദേശത്തേക്ക് ഇരച്ചുകയറിയ കേരളത്തിന് നിർഭാഗ്യംകൊണ്ടാണ് പലപ്പോഴും ഗോളുകൾ വഴിമാറിപ്പോയത്. 4-3-3 ഫോർമേഷനിൽ പന്ത് തട്ടിയ കേരളത്തിനെതിരെ പ്രതിരോധാത്മക ഫുട്ബാളായിരുന്നുആന്ധ്രയുടേത്. 5-4-1 ശൈലിയിലാണ് ആന്ധ്ര പന്തുതട്ടിയത്. ഏഴു പേർ വരെ നിരന്നു നിന്നുള്ള ‘ബസ് പാർക്കിങ്’ പ്രതിരോധമായിരുന്നു ആന്ധ്രയുടെ തന്ത്രം. എന്നാൽ, വിംഗർമാരായ ലിയോണും എം.എസ്. ജിതിനും എതിർ ഗോളി അജയ് കുമാറിന് നിരന്തരം ഭീഷണിയുയർത്തി. കോർണർ കിക്കുകൾ നേടി കേരളം സമ്മർദം ശക്തമാക്കി. സെൻറർ സ്ട്രൈക്കറായി ഇറങ്ങിയ ടീമിലെ പ്രായം കുറഞ്ഞ താരമായ പി.വി. വിഷ്ണുവിന് ആദ്യമത്സരത്തിെൻറ സമ്മർദം അതിജീവിക്കാനാവാതിരുന്നതോടെ കൽപറ്റ സ്വദേശിയും ഗോകുലം കേരള എഫ്.സി താരവുമായ എമിൽ ബെന്നിയെ കേരള കോച്ച് ബിനോ ജോർജ് 37ാം മിനിറ്റിൽ ഇറക്കി.
ഇതോടെ കളിയുെട ഗതി മാറി. ആതിഥേയരുടെ നീക്കങ്ങൾക്ക് വേഗം കൂടുന്നതിനിടെ കിട്ടിയ കോർണർ കിക്കാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. 45ാം മിനിറ്റിൽ കോഴിക്കോട്ടുകാരൻ ലിയോൺ അഗസ്റ്റിെൻറ ഗംഭീര കിക്ക് പ്രതിരോധഭടൻ വിബിൻ തോമസ് തകർപ്പൻ ഹെഡറിലൂടെ വലയിലാക്കി. ആദ്യപകുതി അവസാനിക്കാനിരിക്കെ ലിേയാണിനെ ആന്ധ്ര ഡിഫൻഡർ കൃഷ്ണ ചൈതന്യ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പ്രതീക് മൊണ്ഡാൽ പെനാൽറ്റി കിക്ക് വിധിച്ചു. ലിയോൺ ലക്ഷ്യം തെറ്റിക്കാതെ ലീഡുയർത്തി.
രണ്ടു ഗോൾ മുൻതൂക്കവുമായി രണ്ടാം പകുതിക്കിറങ്ങിയ കേരളം ആന്ധ്രയെ വരിഞ്ഞുമുറുക്കി. ജിതിെൻറ പാസിൽ നിന്നായിരുന്നു കേരളത്തിെൻറ മൂന്നാം ഗോൾ. എമിൽ ബെന്നിയായിരുന്നു സ്കോർ ചെയ്തത്. പത്തു മിനിറ്റിനു ശേഷം ഈ യുവതാരത്തിെൻറ ഡ്രിബ്ലിങ് മികവ് പ്രകടമായ ഗോൾ പിറന്നു. ആന്ധ്ര പ്രതിരോധത്തിലെ നാലു പേരെ കബളിപ്പിച്ചാണ് ഗാലറിക്ക് ആവേശമായി കേരളത്തിെൻറ നാലാമത്തെയും എമിലിെൻറ രണ്ടാമത്തെയും ഗോളെത്തിയത്.
അവസാന പത്ത് മിനിറ്റിലേക്ക് കടന്നപ്പോൾ ലിയോണിന് പകരം ഹിഷാദ് നെല്ലിപ്പറമ്പിന് കോച്ച് അവസരം നൽകി. കളി തീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കെ ഷിഹാദ് ഹെഡറിലൂെട ഗോൾ എണ്ണം അഞ്ചിലെത്തിച്ചു. ഗോളടിച്ച് മുന്നേറാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് കോച്ച് ബിനോ ജോർജ് മത്സരശേഷം പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണൻ കളിക്കാരുമായി പരിചയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.