11 സന്തോഷ് ട്രോഫി താരങ്ങൾക്ക് സർക്കാർ ജോലി
text_fieldsതിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ 11 പേർക്ക് അവരവരുടെ യോഗ്യതയനുസരിച്ച് സർക്കാർ ജോലി നൽകാൻ മന്ത്രിസഭ തീരുമാനം. കൂടാതെ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും രണ്ടുലക്ഷം രൂപവീതം പാരിതോഷികം നല്‍കാനും തീരുമാനിച്ചു. മാനേജര്‍, അസിസ്റ്റൻറ് പരിശീലകന്, ഫിസിയോതെറപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരുലക്ഷം രൂപവീതം നല്‍കും.
സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസന്, ജസ്റ്റിന് ജോര്‍ജ്, കെ.പി. രാഹുല്‍, വി.എസ്. ശ്രീക്കുട്ടന്, എം.എസ്. ജിതിന്, ജി. ജിതിന്, ബി.എല്‍. ഷംനാസ്, സജിത് പൗലോസ്, വി.കെ. അഫ്ദല്‍, പി.സി. അനുരാഗ് എന്നീ കളിക്കാര്‍ക്കാണ് വിദ്യാഭ്യാസയോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുക. സന്തോഷ് ട്രോഫി ടീമിലെ കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട്, കാസര്‍കോട്) വീട് നിര്‍മിച്ച് നല്‍കാനും തീരുമാനിച്ചു.
ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും 1.5 ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍ക്കും അസിസ്റ്റൻറ് കോച്ചിനും ഒരുലക്ഷം രൂപവീതം നല്‍കും. വോളി ചാമ്പ്യന്‍ഷിപ് നേടിയ ടീമിലെ സി.കെ. രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്കാന് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.