ആറാം തമ്പുരാക്കന്മാർ; സന്തോഷ് ട്രോഫി കേരളത്തിന്
text_fieldsകൊൽക്കത്ത: സാൾട്ട്ലേക്ക് മൈതാനിയിൽ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ സന്തോഷ് ട്രോഫി ഫൈനലിൽ ബദ്ധവൈരികളായ ബംഗാളിനെ തകർത്ത് കേരളത്തിന് ആറാം കിരീടം. പതിനാല് വർഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുന്നത്. ഫലം: കേരളം 6-4 ബംഗാൾ
നിശ്ചിത സമയത്തിൽ 1-1 എന്ന സമനിലയിലായിരുന്നു ഇരു ടീമുകളും. അധിക സമയത്തിെൻറ രണ്ടാം പകുതിയിൽ ഒാരോ ഗോളുകൾ വീതം വീണ്ടും അടിച്ച് 2-2 എന്ന നിലയിൽ സമാസമമായി തുടർന്നു. എന്നാൽ പെനാൽറ്റിയിലേക്ക് നീങ്ങിയതോടെ മത്സരം കേരളത്തിെൻറ വരുതിയിലേക്ക് വന്നു. ബംഗാളിെൻറ ആദ്യത്തെ രണ്ട് അവസരങ്ങൾ തടഞ്ഞിട്ട് കേരളാ ഗോളി വി. മിഥുനാണ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചത്.
രാഹുല്‍ വി. രാജ്, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീസണ്‍ എന്നിവര്‍ കേരളത്തിനായി പെനാൽറ്റിയിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മുവിനെ ഗോള്‍കീപ്പറാക്കി ബംഗാള്‍ ചെറിയൊരു പരീക്ഷണം നടത്തി നോക്കിയെങ്കിലും ഫലം കണ്ടില്ല.
2004ല്‍ പഞ്ചാബിനെ തകർത്താണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. ഡല്‍ഹിയിലായിരുന്നു മത്സരം. 2013ൽ ഫൈനലിലെത്തിയെങ്കിലും സർവീസസിനോട് പരാജയപ്പെട്ടു. നീണ്ട 14 വർഷത്തിന് ശേഷം കരുത്തരായ ബംഗാളിനെ ആദ്യമായി ഫൈനലിൽ കീഴടക്കി ഒരിക്കൽ കൂടി കിരീടം മലയാള മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് സതീവൻ ബാലെൻറ ചുണക്കുട്ടികൾ.
ആദ്യ പകുതി കേരളത്തിന്.
കളി തുടങ്ങിയത് മുതൽ ബംഗാളിെൻറ ആക്രമണമായിരുന്നു സാൾട്ട്ലേക്ക് മൈതാനിയിൽ. 9ാം മിനിറ്റിൽ തന്നെ ഫ്രീകിക്കിലൂടെ കേരളത്തിന് മികച്ച അവസരം ലഭിച്ചിരുന്നുവെങ്കിലും ഗോളാക്കി മാറ്റാനായില്ല. എന്നാൽ 19ാം മിനിറ്റിൽ ബംഗാളിെൻറ ഒരു മുന്നേറ്റം തകർത്ത്, കൈക്കലാക്കിയ പന്തുമായി കേരളാ ടീം കുതിച്ചു. എം.എസ് ജിതിന്‍ ഗ്രൗണ്ടിെൻറ മധ്യ ഭാഗത്തുനിന്നും സീസൺ നൽകിയ പാസ് ലക്ഷ്യം തെറ്റാതെ ബംഗാളിെൻറ വലയിലേക്ക്.
ഗോൾ മടക്കാൻ ബംഗാളും ലീഡുയർത്തി കിരീട സാധ്യത നിലനിർത്താൻ കേരളവും ആദ്യ പകുതിയിൽ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല. സെമിയിലെ താരം അഫ്ദലും ആദ്യ ഗോൾ നേടിയ ജിതിനും ഒന്നിലധികം അവസരങ്ങൾ കളഞ്ഞു കുളിച്ചു.
പ്രതീക്ഷ തകർത്ത രണ്ടാം പകുതി
68ാം മിനിറ്റിലാണ് കേരളാ ടീമിെൻറ ആവേശം കെടുത്തിയ ഗോൾ പിറന്നത്. രാജൻ ബർമെൻറ അളന്നു മുറിച്ച ക്രോസ് ബംഗാൾ നായകൻ ജിതേൻ മുർമു ഗോൾ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ബംഗാളിെൻറ പ്രതിരോധനിര പലഘട്ടങ്ങളിലും പതറിയെങ്കിലും കേരള നിരക്ക് മുതലെടുക്കാനാവാതെ പോവുകയായിരുന്നു.
നാടകീയമായ അധിക സമയം
ആക്രമ പ്രത്യാക്രമണങ്ങൾ കൊണ്ട് സജീവമായ അധിക സമയത്തിൽ ബംഗാളിെൻറ രാജൻ ബർമൻ കേരളാ ഗോളിയെ വീഴ്ത്തി ചുവപ്പ് കാർഡ് കണ്ടു. തുടർന്ന് പത്തുപേരുമായാണ് അവർ കളിച്ചത്.
അധിക സമയത്തിെൻറ അവസാനം നാല് മിനിറ്റ് ബാക്കി നിൽകെ അതിമനോഹരമായ ഹെഡ്ഡറിലൂടെ കേരളത്തിന് വേണ്ടി ബിപിൻ തോമസ് ലീഡുയർത്തി. 2-1ന് കേരളം മുന്നിൽ. എന്നാൽ കളി തീരാൻ സെക്കൻറുകൾക്ക് മുമ്പ് ലഭിച്ച ഫ്രീകിക്ക് ബംഗാൾ താരം തിർങ്കർ സർക്കാർ ഉന്നം തെറ്റാതെ കേരളാ പോസ്റ്റിലേക്ക് കയറ്റിയതോടെ മത്സരം നിരാശ സമനിലയിലേക്ക്. പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയെങ്കിലും ഫലം: കേരളത്തിന് ആറാം കിരീടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.