പതിറ്റാണ്ടിനുശേഷം സൗദി ലോകകപ്പിന്
text_fields
റിയാദ്: സൗദി ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങൾക്ക് ബൂട്ട് കെട്ടാനൊരുങ്ങുേമ്പാൾ കോച്ചിനെ എങ്ങിനെ പുകച്ചുചാടിക്കാമെന്നായിരുന്നു വിമർശകരുടെ ആലോചന. ഡച്ചുകാരനായ പരിശീലകൻ ബെർട്ട് വാൻ മാർവികിനെ അവർ വിടാതെ വേട്ടയാടി. സൗദിയിൽ താമസിക്കാതെ, സൗദി ലീഗ് മത്സരങ്ങൾ കാണാതെ, കൂടുതൽ സമയവും വിദേശത്ത് കഴിയുന്ന കോച്ചിനെ പുറത്താക്കണമെന്നായിരുന്നു വിമർശനം.
എന്നാൽ, നെതർലൻഡ്സിനെ 2010 ലോകകപ്പിൽ ഫൈനൽ വരെയെത്തിച്ച തന്ത്രശാലിയെ സൗദി ഫുട്ബാൾ ഫെഡറേഷൻ വിശ്വസിച്ചു. ആ വിശ്വാസം കാത്ത് വിമർശകരുടെ വായടപ്പിച്ചാണ് ബെർട്ട് വാൻ മാർവിക് സൗദിയിൽ ചരിത്രം കുറിക്കുന്നത്. ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ട് ഗ്രൂപ് ‘ബി’യിലെ അവസാന മത്സരത്തിൽ ജപ്പാനെ ഒരു ഗോളിന് തോൽപിച്ചാണ് സൗദി അറേബ്യ റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്.
2006 ജർമൻ ലോകകപ്പിലാണ് അവർ അവസാനമായി പന്തുതട്ടിയത്. അന്ന് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും യുക്രെയ്നോടും സ്പെയിനിനോടും തോറ്റ് ഗ്രൂപ് കടമ്പ കടക്കാതെ മടങ്ങി. ഫൈനൽ റൗണ്ടിൽ ഗ്രൂപ് ‘ബി’യിൽ തോൽവിയറിയാതെയായിരുന്നു സൗദിയുടെ കുതിപ്പ്. തായ്ലൻഡ്, ഇറാഖ്, യു.എ.ഇ എന്നിവരെ തോൽപിച്ച് മുന്നേറിയപ്പോൾ, ആസ്ട്രേലിയയെ 2-2ന് സമനിലയിൽ തളച്ചു. പത്താം മത്സരത്തിൽ ശക്തരായ ജപ്പാനെ 1-0ത്തിനും തോൽപിച്ചതോടെ റണ്ണേഴ്സ് അപ്പായി യോഗ്യത ഉറപ്പിച്ചു. ജപ്പാൻ നേരത്തേ യോഗ്യത നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.