നാലാം കിരീടം തേടി സൗദി
text_fieldsമൂന്നു തവണ ഏഷ്യൻ കപ്പ് കിരീടം ചൂടിയ സൗദി ടൂർണമെൻറിലെ ഫേവറിറ്റുകളിൽ പെട്ടവരാണ് . റഷ്യൻ ലോകകപ്പിൽ കളിച്ച് സെറ്റായ ടീമുമായി അയൽപ്രദേശമായ യു.എ.ഇയിലെത്തുന്നത് ര ണ്ടു പതിറ്റാണ്ടുകൾക്കുശേഷം വീണ്ടുമൊരു കിരീടത്തിനായി. 1996ൽ യു.എ.ഇയിൽെവച്ചു തന്നെ നടന്ന ഏഷ്യൻ മാമാങ്കത്തിലാണ് സൗദി അവസാനമായി ജേതാക്കളായത്. അതിനുമുമ്പ്, 1984ലും 1988ലും കിരീടം ചൂടി. പിന്നാലെ എല്ലാ വർഷവും അനായാസം ഏഷ്യൻ കപ്പിന് യോഗ്യത നേടിയെങ്കിലും കിരീടം അകന്നു. കഴിഞ്ഞ രണ്ടു തവണയും ഗ്രൂപ് റൗണ്ടിൽതന്നെ പുറത്തുപോകാനായിരുന്നു വിധി.
എന്നാൽ, ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ളവരിൽ പ്രധാനിയാണ് സൗദി. അർജൻറീനൻ പരിശീലകൻ യുവാൻ അേൻറാണിയോ പിസ്സിയുടെ ശിക്ഷണമാണ് സൗദിയിൽ എടുത്തു പറയേണ്ടത്. റഷ്യൻ ലോകകപ്പിൽ സൗദിയെ നയിച്ചത് പിസ്സിയായിരുന്നു. ഗ്രൂപ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റെങ്കിലും അവസാന മത്സരത്തിൽ മുഹമ്മദ് സലാഹിെൻറ ഇൗജിപ്തിനെ തോൽപിച്ച് തലയുയർത്തിയാണ് റഷ്യയിൽ നിന്ന് മടങ്ങിയത്. ഏറെ കളിച്ച് ഒത്തിണക്കമുള്ള ആ ടീമിന് ഏഷ്യൻ കപ്പിൽ ഗ്രൂപ് റൗണ്ട് അനായാസം മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പിലുള്ള ഖത്തർ, ലബനാൻ, ഉത്തര കൊറിയ എന്നിവരെല്ലാം റാങ്കിൽ സൗദിക്കു താഴെയാണ്. ലോകകപ്പിനുശേഷം കളിച്ച അഞ്ചു സൗഹൃദ മത്സരത്തിൽ ബ്രസീലിനോടു മാത്രമാണ് തോറ്റത്. സ്വന്തം മണ്ണിൽ നെയ്മർ അടക്കമുള്ള കാനറികളോടു പൊരുതിയ സൗദി രണ്ടു ഗോളിനായിരുന്നു തോൽവി സമ്മതിച്ചത്. ഏഷ്യൻ കപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫഹദ് അൽ മുവല്ലദ്, യഹ്യ അൽ ഷെഹ്രി, സലാം അൽ ദവ്സാരി എന്നിവരെല്ലാം സൗദിയുടെ മുഖ്യ താരങ്ങളാണ്.
കന്നി കിരീടത്തിന് ഖത്തർ
ഒമ്പതു തവണ ഏഷ്യൻ കപ്പിൽ കളിച്ചെങ്കിലും ഒരൊറ്റ കിരീടംപോലും നേടിയിട്ടില്ല ഖത്തർ. വർഷങ്ങൾക്കുമുമ്പ് ക്വാർട്ടറിലെത്തിയതാണ് എടുത്തുപറയാനുള്ളത്. വരുന്ന ലോകകപ്പിലെ ആതിഥേയരെന്ന പെരുമയുമായാണ് ഇത്തവണ ഏഷ്യൻ പോരാട്ടത്തിനെത്തുന്നത്. സൗദിയെ മറികടക്കുകയെന്നതു തന്നെയാവും ഗ്രൂപ്പിലെ വലിയ വെല്ലുവിളി. ലബനാൻ റാങ്കിൽ ഖത്തറിനേക്കാൾ മുന്നിലാണെങ്കിലും അവരോട് നിലവിൽ പിടിച്ചുനിൽക്കാനാവുമെന്നാണ് സമീപ പ്രകടനങ്ങൾ തെളിയിക്കുന്നത്. സ്പാനിഷുകാരൻ ഫെലിക്സ് സാഞ്ചസിനു കീഴിലാണ് പരിശീലനം. മുമ്പ് അണ്ടർ 20 ഖത്തർ ടീമിനെ പരിശീലിപ്പിച്ചതാണ് ഫെലിക്സ് സാഞ്ചസ്. 2022 ലോകകപ്പ് വരെ കോച്ചായി ഫെലിക്സിന് തുടരണമെങ്കിൽ ഏഷ്യൻ കപ്പിൽ ഖത്തർ മികച്ച പ്രകടനം കാഴ്ചവെക്കണം. അവസാന മത്സരങ്ങളിൽ ജോർഡനെയും കിർഗിസ്താനെയും തോൽപിച്ചതും കരുത്തരായ െഎസ്ലൻഡിനെ അവരുടെ നാട്ടിൽ 2-2ന് സമനിലയിൽ തളച്ചതും ടീം ലോകകപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുന്നുണ്ടെന്ന അടയാളങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.