റഷ്യൻ ലോകകപ്പിൽ പിറന്നത് റെക്കോർഡ് സെൽഫ് ഗോളുകൾ
text_fieldsമോസ്കോ: സ്വന്തം വല കുലുക്കുന്ന താരങ്ങളുടെ എണ്ണത്തിൽ റെക്കോഡ് കുറിച്ച് മുന്നേറുകയാണ് റഷ്യൻ ലോകകപ്പ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെൽഫ് ഗോൾ പിറന്ന ടൂർണമെൻറ് എന്ന റെക്കോഡ് ഗ്രൂപ് റൗണ്ടിൽതന്നെ സ്വന്തമായതിനു പിന്നാലെ, ഞായറാഴ്ച റഷ്യൻ മണ്ണിൽ 10ാം സെൽഫ് ഗോളും പിറന്നു. സ്പെയിനിനെതിരെ റഷ്യയുടെ സെർജി ഇഗ്നഷെവിചിലൂടെയാണ് പത്ത് തികച്ചത്.
1930ലെ പ്രഥമ ലോകകപ്പിൽ തന്നെ തുടങ്ങിയ സെൽഫടി 21 ടൂർണമെൻറിനിടെ 51ലെത്തി. 1998 ഫ്രാൻസ് ലോകകപ്പിലായിരുന്നു കൂടുതൽ സെൽഫ് ഗോൾ (6). 2014 ബ്രസീലിൽ അഞ്ചും 2006 ജർമനിയിൽ നാലും സെൽഫ് ഗോളുകൾ പിറന്നു.
റഷ്യയിലെ 10 സെൽഫ്
1 അസിസ് ബൗഹദുസ് (മൊറോക്കോ) Vs ഇറാൻ
2 അസിസ് ബെഹിച് (ആസ്ട്രേലിയ) Vs ഫ്രാൻസ്
3 എറ്റേബോ (നൈജീരിയ) Vs ക്രൊയേഷ്യ
4 തിയാഗോ സിയോണക് (പോളണ്ട്) Vs സെനഗൽ
5 അഹ്മദ് ഫാതി (ഇൗജിപ്ത്) Vs റഷ്യ
6 ഡെനിസ് ചെറിഷേവ് (റഷ്യ) Vs ഉറുഗ്വായ്
7 എഡ്സൺ അൽവാരസ് (മെക്സികോ) Vs സ്വീഡൻ
8 യാൻ സോമർ (സ്വിറ്റ്സർലൻഡ്) Vs കോസ്റ്ററീക
9 യാസിൻ മെറിയ (തുനീഷ്യ) Vs പാനമ
10 സെർജി ഇഗ്നഷെവിച് (റഷ്യ) Vs സ്പെയിൻ
• 1934, 1958, 1962, 1990 ഒഴികെ എല്ലാ ലോകകപ്പിലും സെൽഫ് ഗോളുകളുമുണ്ടായിരുന്നു.
• ഏറ്റവും കൂടുതൽ സെൽഫടിച്ചവർ മെക്സികോ (4)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.