Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2017 5:00 AM IST Updated On
date_range 14 March 2017 5:00 AM ISTജയം, സ്പെയിനിൽ റയൽ മഡ്രിഡ് നമ്പർ വൺ
text_fieldsbookmark_border
മഡ്രിഡ്: അവസാന നിമിഷം ഹെഡറുകളിൽ അദ്ഭുതം സൃഷ്ടിച്ച് ടീമിെൻറ രക്ഷകനാവുന്ന സെർജിയോ റാേമാസ് ഒരുതവണകൂടി അവസരത്തിനൊത്തുയർന്നപ്പോൾ ലാ ലിഗയിൽ വൈരികളായ ബാഴ്സലോണയെ രണ്ടു പോയൻറ് പിന്നിലാക്കി റയൽ മഡ്രിഡ് വീണ്ടും ഒന്നാമത്. റയൽ ബെറ്റിസിനെതിരായ മത്സരം സമനിലയിൽ അവസാനിക്കുമെന്നുറപ്പിച്ചപ്പോഴാണ് ഭാഗ്യനായകനായി റാമോസ് ഉയർന്നുചാടിയത്.
ഫലം, 81ാം മിനിറ്റിലെ ഹെഡർ ഗോളിലൂടെ റയലിന് 2-1ന് ജയം. ഒപ്പം, കിരീടപ്പോരാട്ടത്തിൽ ഒന്നാമതും. ഡിപോർട്ടിവോ ലാ കൊറുണക്കെതിരെ ബാഴ്സലോണക്ക് അപ്രതീക്ഷിത തോൽവി (1-2) പിണഞ്ഞതാണ് വെള്ളപ്പടക്ക് ഒരു കളിയുടെ കുറവിൽ ഒന്നാം സ്ഥാനം എത്തിപ്പിടിക്കാനായത്. ബാഴ്സേലാണ തോറ്റ സന്തോഷവാർത്ത അറിഞ്ഞായിരുന്നു റയൽ താരങ്ങൾ സാൻറിയാഗോ ബെർണബ്യൂവിൽ പന്തുതട്ടാൻ ഇറങ്ങിയത്. എന്നാൽ, റയൽ ബെറ്റിസിനെതിരെ സിനദിൻ സിദാൻ പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. സസ്പെൻഷൻ കാരണം ഗാരത് ബെയ്ൽ പുറത്തിരിക്കേണ്ടിവന്നതോടെ ക്രിസ്റ്റ്യാനോ റൊണോൾഡോ, അൽവാരോ മൊറാേട്ടാ എന്നിവർക്കായിരുന്നു ആക്രമണ ചുമതല. എന്നാൽ, 24ാം മിനിറ്റിൽ ഗോൾ നേടിയത് റയൽ ബെറ്റിസായിരുന്നു. അേൻറാണിയോ സനേബ്രിയയുടെ ചെറിയ േഷാട്ട് ഗോളി കെയ്ലർ നവാസിെൻറ പിഴവിൽ ചോർന്നപ്പോൾ പന്ത് വലയിൽ പതിച്ചു.
ഇതിനു മഡ്രിഡുകാർക്ക് തിരിച്ചടിക്കാനായത് 41ാം മിനിറ്റിൽ. ബ്രസീൽതാരം മാഴ്സലോയുടെ ഉഗ്രൻ ക്രോസ് ക്രിസ്റ്റ്യാനോ റൊണാൾഡോ മനോഹര ഹെഡറിലൂടെ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ കരീം ബെൻസേമയെയും ലൂകാസ് വസ്ക്വസിനെയും മാർകോ അസെൻസിയോയെയും ഇറക്കിയിട്ടും വിജയഗോൾ പിറന്നില്ല. ഇതിനിടെ ബെറ്റിസ് പത്തുപേരിലേക്ക് ചുരുങ്ങുകയും ചെയ്തു. 78ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഡിഫൻഡർ ക്രിസ്റ്റ്യാനോ പിസിനി പുറത്തായതോടെ ബെറ്റിസിെൻറ പ്രതിരോധക്കരുത്ത് ചോർന്നു. ഇൗ അവസരം മുതലെടുത്തായിരുന്നു ക്യാപ്റ്റൻ റാമോസ് റയലിെൻറ രക്ഷകനായി അവതരിച്ചത്. 81ാം മിനിറ്റിൽ ടോണി ക്രൂസ് കോർണർകിക്കെടുക്കുേമ്പാൾ ബോക്സിൽ ഹെഡ്മാസ്റ്ററാകാൻ റാമോസെത്തി. പിന്നെ എല്ലാം എഴുതിവെച്ച തിരക്കഥപോലെ. മഴവില്ലുപോലെ പന്ത് പറന്നെത്തിയപ്പോൾ, മതിൽകെട്ടുകൾ തകർത്ത് ഉയർന്ന റാമോസിലെ തലയിലുരുമ്മി വലയിലേക്ക്. ബെറ്റിസ് ഗോളിക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ലാ ലിഗയിലെ തോൽവിയറിയാത്ത 19 മത്സരങ്ങൾക്കൊടുവിലാണ് ബാഴ്സലോണ ഡിപോർട്ടിേവാക്ക് മുന്നിൽ വീണത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story