Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്റ്റേഴ്സ്​...

ബ്ലാസ്റ്റേഴ്സ്​ ഗാലറിയിൽ ​​'വെയർ ഇൗസ്​ നജീബും'

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ്​ ഗാലറിയിൽ ​​വെയർ ഇൗസ്​ നജീബും
cancel

കൊച്ചി: ​െഎ.എസ്.​എല്ലിൽ പൂണെക്കെതിരെ നേടിയ വിജയാഘോഷം ആവേശത്തിരയിളക്കിയ ബ്ലാസ്​റ്റേഴ്​സ്​ ഗ്യാലറിയിൽ കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബിനായുള്ള ബാനറും ഉയർന്നു.

ഇന്നലെ കൊച്ചി സ്റ്റേഡിയത്തിൽ നടന്ന ബ്ലാസ്റ്റേഴ്സ്​ –പൂണെ പോരാട്ടത്തിനിടയിലാണ് നജീബ്​ എവിടെയാണെന്ന ​ബാനർ ഉയർത്തിപ്പിടിച്ച്​ എസ്​.െഎ.ഒ പ്രവർത്തകർ അണിനിരന്നത്​.

നജീബി​െൻറ തിരോധാനം സംബന്ധിച്ച വിവാദം നവമാധ്യമങ്ങളിൽ സജീവമായി നിലനിൽക്കുന്ന സന്ദർഭത്തിലാണ് പ്രതിഷേധം ക്യാമ്പസും കടന്ന്​ ഗ്യാലറികളിലുമെത്തിയത്​.

കഴിഞ്ഞ ഒക്ടോബർ 15നാണ്​ എ.ബി.വി.പി പ്രവര്‍ത്തകരുടെ മാര്‍ദനത്തെ തുടർന്ന്​ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ നജീബിനെ  ജെ.എന്‍.യുവില്‍ നിന്ന് കാണാതായത്​.

നേരത്തെ സമാനരീതിയിൽ മറ്റരാസിക്കെതിരെ സിദാ​​െൻറ മുഖംമൂടി ധരിച്ച് ബ്ലാസ്റ്റേഴ്​സ്​ ആരാധകർ എത്തിയതും വാർത്തയായിരുന്നു. നജീബി​െൻറ തിരോധാനം അന്വേഷിക്കുന്ന ഡൽഹി പൊലീസിന്​ നിഷ്​ക്രിയമായമാണെന്ന്​ പല​കോണിൽനിന്നും ആക്ഷേപവും ഉയർന്നിട്ടുണ്ട്​. അന്വേഷണത്തിൽ ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. ഇൗ ആവശ്യമുന്നയിച്ച്​ ജെ.എന്‍.യു വിദ്യാർഥികളും നജീബിന്റെ ഉമ്മയും അടക്കം ഇപ്പോഴും സമര രംഗത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:najeeb
News Summary - sio protest in najeeb issue
Next Story