റെനെ മിഹലിച്ച് ചെന്നൈ വിട്ട് ഡൽഹിയിൽ
text_fieldsന്യൂഡൽഹി: കഴിഞ്ഞ െഎ.എസ്.എൽ സീസണിൽ ചെന്നൈയിൻ എഫ്.സിയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്ലൊവീനിയൻ പ്ലേമേക്കർ റെനെ മിഹലിച്ച് ഡൽഹി ഡൈനാമോസിലേക്ക് കൂടുമാറി.
ഒരു വർഷത്തേക്കാണ് കരാർ. ചെന്നൈയിൻ എഫ്.സിക്കായി 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമായി മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഡെഡ്ബാൾ സന്ദർഭങ്ങളിൽ അവസരങ്ങൾ നിർമിക്കാനുള്ള മിഹലിച്ചിെൻറ മികവ് കഴിഞ്ഞ സീസണിൽ ചെന്നൈക്ക് മുതൽക്കൂട്ടായിരുന്നു.
19ാം വയസ്സിൽ ദേശീയ ടീം കുപ്പായമിട്ട് ഏറ്റവും പ്രായം കുറഞ്ഞ സ്ലൊവീനിയൻ താരമായി മാറിയിരുന്നു മിഹലിച്ച്. ലാത്വിയൻ ക്ലബായ റിഗ, ഇസ്രായേലി ക്ലബായ ഹാപോയ് റാൻ എന്നിവക്കായി മുമ്പ് പന്തുതട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.