ഒടുവിൽ സൺ സൈനിക സേവനത്തിന്
text_fieldsസോൾ: പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ഹോട്സ്പറിെൻറ ദക്ഷിണകൊറിയൻ സ്ട്രൈക്കർ ഹ്യൂങ് മിൻ സൺ കോവിഡ്-19 മൂലമുണ്ടായ ഇടവേള ൈസനിക സേവനത്തിന് വിനിയോഗിക്കും. ദക്ഷി ണ കൊറിയയിലെ നിയമമനുസരിച്ച് എല്ലാ ആരോഗ്യവാന്മാരായ പുരുഷന്മാരും 28 വയസ്സ് പൂർത്തിയാകുന്നതിനുമുമ്പ് രണ്ടുവർഷം നിർബന്ധിത സൈനിക സേവനം ചെയ്യണം.
എന്നാൽ, ഏഷ്യൻ ഗെയിംസ് സ്വർണം, ഒളിമ്പിക് മെഡൽ, ലോകകപ്പിലെ മികച്ച പ്രകടനം എന്നിവ വഴി ഫുട്ബാൾ താരങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിൽനിന്നും രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. 2018ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ െഗയിംസിൽ അധിക സമയത്ത് ജപ്പാനെ 2-1ന് തോൽപിച്ചതോടെയാണ് സൺ രക്ഷപ്പെട്ടത്. ഇതോടെ താരം മൂന്നാഴ്ച പ്രാഥമിക പരിശീലനവും 500 മണിക്കൂർ സാമൂഹിക സേവനം ചെയ്താൽ മതിയെന്നായി.
ഫെബ്രുവരി 16ന് ആസ്റ്റൺവില്ലക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് കൈ ഒടിഞ്ഞ സൺ കോവിഡ് പിടിമുറുക്കുന്നതിന് മുേമ്പ കളത്തിന് പുറത്തായിരുന്നു. ഏപ്രിൽ 20ന് ജെജു ദ്വീപിലെ കാമ്പിൽ സൺ പരിശീലനത്തിനായി ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.