ഗാംഗുലി ഇന്ത്യൻ ടീമംഗങ്ങളുമായി കൂടികാഴ്ച നടത്തും
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പടലപിണക്കങ്ങൾ രൂക്ഷമായിരിക്കേ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്ച നടത്തും. നിലവിലെ കോച്ച് അനിൽ കുംബ്ലെയെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായാണ് ഗാംഗുലിയുടെ കൂടികാഴ്ചയെന്നാണ് റിപ്പോർട്ട്. പുതിയ ഇന്ത്യൻ ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായുളള മുന്നംഗ സമിതിയിൽ സൗരവ് ഗാംഗുലിയും അംഗമാണ്. സചിൻ തെൻഡുൽക്കർ, വി.വി.എസ് ലക്ഷൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഞായറാഴ്ച പാകിസ്താനെതിരെ ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ മൽസരത്തിന് ഇറങ്ങാനിരിക്കെ കുംബ്ലെയും ഇന്ത്യൻ ടീം ക്യാപ്റ്റൻ കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാണെന്ന് വാർത്തകളുണ്ട്. സുനിൽ ഗവാസ്കർ ഉൾപ്പടെയുള്ള മുൻ ഇന്ത്യൻ താരങ്ങൾ ഇരുവരുടെയും ഇടയിൽ നില നിൽക്കുന്ന ശീത സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗരവ് ഗാംഗുലിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
ജൂൺ 20ന് കുംബ്ലെയുടെ കാലവധി അവസാനിക്കുന്നതിനെ തുടർന്ന് ബി.സി.സി.െഎ പുതിയ കോച്ചിനെ തേടി അപേക്ഷകൾ ക്ഷണിച്ചിരുന്നു. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ഉൾപ്പടെയുള്ളവർ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. കുംബ്ലെയും അപേക്ഷ നൽകിയിട്ടുണ്ട്. കുംബ്ലെക്ക് കരാർ കാലവധി നീട്ടി നൽകാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് ബി.സി.സി.െഎക്കെതിരെ എതിർപ്പുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.