സാഫ് ഗെയിംസ്: ആഷിഖ് കുരുണിയൻ, കെ.പി. രാഹുൽ, അർജുൻ ജയരാജ് ഇന്ത്യൻ ക്യാമ്പിൽ
text_fieldsന്യൂഡൽഹി: മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും കെ.പി. രാഹുലും അർജുൻ ജയരാജും ഇന്ത്യൻ ക്യാമ്പിൽ. സാഫ് ഗെയിംസിനുള്ള ക്യാമ്പിലേക്കാണ് ഇവരെ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ വിളിച്ചത്. രാഹുൽ അടക്കം നാല് അണ്ടർ 17 ലോകകപ്പ് താരങ്ങളെയും ആഷിഖും അർജുനും അടക്കം 23 വയസ്സിനു താഴെയുള്ള 29 പേരെയും അതിനുമുകളിലുള്ള ഒരു കളിക്കാരനെയുമടക്കം 34 പേരെയാണ് ക്യാമ്പിലേക്ക് ക്ഷണിച്ചത്.
രാഹുലിനെ കൂടാതെ പ്രഭ്സൂഖൻ സിങ് ഗിൽ, സുരേഷ് സിങ് വാങ്ജാം, റഹീംഅലി എന്നിവരാണ് അണ്ടർ 17 ലോകകപ്പ് ടീമിൽനിന്ന് ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടവർ. ഇൗമാസം 28 മുതൽ ന്യൂഡൽഹിയിലാണ് ക്യാമ്പ്. ബംഗ്ലാദേശിൽ സെപ്റ്റംബർ ആറിന് തുടങ്ങുന്ന ടൂർണമെൻറിെൻറ ഫൈനൽ 15നാണ്. ബി ഗ്രൂപ്പിൽ മാലദ്വീപിനും ശ്രീലങ്കക്കുമൊപ്പമാണ് ഇന്ത്യ.
ടീം:
ഗോൾകീപ്പർമാർ: വിശാൽ കെയ്ത്, തൗഫീഖ് കബീർ, കമാൽജിത് സിങ്, പ്രഭ്സൂഖൻ സിങ് ഗിൽ.
ഡിഫൻഡർമാർ: നിഷു കുമാർ, ഉമേഷ് പേരമ്പാര, േദവീന്ദർ സിങ്, ചിൻഗ്ലൻസന സിങ്, സലാം രാജൻ സിങ്, സർതക് ഗോലുയി, ലാൽറുത്താര, സുഭാശിഷ് ബോസ്, െജറി ലാൽറിൻസുവാല.
മിഡ്ഫീൽഡർമാർ: നിഖിൽ പൂജാരി, ഇസാഖ് വാൻമൽസ്വാമ, നന്ദ കുമാർ, ഉദാന്ത സിങ്, വിനിത് റായ്, ജർമൻപ്രീത് സിങ്, അനിരുദ്ധ് ഥാപ, രോഹിത് കുമാർ, കുരേഷ് കുമാർ വാങ്ജാം, അർജുൻ ജയരാജ്, ലാലിൻസുവാല ചങ്തെ, ആഷിഖ് കുരുണിയൻ, ഡി. വിഘ്നേഷ്, റഹീം അലി.
ഫോർവേഡുകൾ: സുമീത് പാസി, ഡാനിയേൽ ലാലിൻപൂയ, ഹിതേഷ് ശർമ, അലൻ ഡിയോരി, മൻവീർ സിങ്, കിവി ഷിമോമി, കെ.പി. രാഹുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.