ദക്ഷിണമേഖല ഫുട്ബാൾ: കാലിക്കറ്റിന് ഹാട്രിക് കിരീടം
text_fieldsപുതുച്ചേരി: നാണയഭാഗ്യം തുണച്ചപ്പോൾ, കാലിക്കറ്റ് സർവകലാശാല തുടർച്ചയായി മൂന്ന ാം വർഷവും ദക്ഷിണമേഖല അന്തർസർവകലാശാല പുരുഷ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളാ യി. പോണ്ടിച്ചേരി സർവകലാശാലയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരള സർവകലാശാല രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റിെൻറ 34ാം കിരീടമാണിത്.
സെമി ലീഗ് മത്സരത്തിൽ 1-0ത്തിന് ഹിന്ദുസ്ഥാൻ സർവകലാശാലയെ കീഴടക്കിയതോടെ കാലിക്കറ്റിനും കേരളക്കും ഏഴു പോയൻറ് വീതമായിരുന്നു. ഇരു ടീമുകളുടെയും ഗോൾ ശരാശരിയും തുല്യമായതോടെയാണ് ടോസിലൂടെ ജേതാക്കളെ തീരുമാനിച്ചത്.
ഇൗ മാസം 21 മുതൽ മുംബൈ സർവകലാശാലയിൽ നടക്കുന്ന അഖിേലന്ത്യ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റും കേരളയും കണ്ണൂരും മത്സരിക്കും. ഗുരുവായൂരപ്പൻ കോളജിലെ ടി.പി. അമലാണ് കാലിക്കറ്റ് ക്യാപ്റ്റൻ. സ്പോർട്സ് കൗൺസിലിെൻറ പി.കെ. രാജീവാണ് പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.