ഗോളിയുടെ പിഴവ്; സ്പെയിനിനെ പിടിച്ചുകെട്ടി സ്വിറ്റ്സർലണ്ട്
text_fieldsമാഡ്രിഡ്: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ സ്പാനിഷ് ഗോളി ഡേവിഡ് ഡെ ഗിയയുടെ പിഴവിൽ സ്പെയിനിനെ പിടിച്ചുകെട്ടി സ്വിറ്റ്സർലണ്ട്. 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.
29ാം മിനിറ്റിൽ തൻറെ ആദ്യ അന്താരാഷ്ട്ര ഗോളിലൂടെ അൽവാറ്റോ ഒഡ്രിയോസോളയാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. പ്രധാന താരങ്ങളില്ലാതെയാണ് സ്പെയിൻ കളത്തിലിറങ്ങിയത്. ഇനിയസ്റ്റ, ഡേവിഡ് സിൽവ, ഡീഗോ കോസ്റ്റ, പിക്വെ എന്നിവർ ടീമിലുണ്ടായിരുന്നു.
Spain settled for 1-1 draw vs. Switzerland after David de Gea made a mistake in the 62nd minute.
— ¹¹ (@ClinicalKopite) June 4, 2018
He failed to deal with a routine shot from Stephan Lichtsteiner and spilled the ball into Rodriguez's path. pic.twitter.com/K8lPQlBg3K
മാഞ്ചസ്റ്റർ ഗോളിയുടെ പിഴവിനെ തുടർന്നാണ് 62ാം മിനിറ്റിൽ സമനില ഗോൾ പിറന്നത്. സ്വിസ് താരം സ്റ്റീഫൻ ലിചെസ്റ്റിനർ പോസ്റ്റിലേക്ക് നീട്ടിയടിച്ച സാധാരണ ഷോട്ട് കൈപിടിയിലൊതുക്കുന്നതിൽ ഡേവിഡ് ഡെ ഗിയ പരാജയപ്പെട്ടു. ഗോളിയിൽ നിന്നും പന്ത് റിക്കോർഡോ റോഡ്രിഗസ്ിൻെറ കാലിലെത്തുകയും അദ്ദേഹം സ്വിറ്റ്സർലണ്ടിനായി സമനിലഗോൾ കണ്ടെത്തുകയും ചെയ്തു.
മറ്റ് മത്സരങ്ങളിൽ സൗദി അറേബ്യയെ പെറു എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചു. ബ്രസീൽ ക്രൊയേഷ്യയെ രണ്ട് ഗോളിനും മെക്സിക്കോ സ്കോട്ട്ലൻഡിനെ ഒരു ഗോളിനും ഇന്നലെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.