Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2019 10:06 PM IST Updated On
date_range 28 July 2019 10:06 PM ISTപോർചുഗലിനെ വീഴ്ത്തി; എട്ടാമതും സ്പെയിൻ അണ്ടർ 19 യൂറോ ജേതാക്കൾ
text_fieldsbookmark_border
യെരവാൻ (അർമീനിയ): ഫെറാൻ ടോറസിെൻറ ഇരട്ടഗോൾ മികവിൽ നിലവിലെ ചാമ്പ്യന്മാരായ പോർചുഗലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ച് സ്പെയിൻ അണ്ടർ 19 യൂറോകപ്പ് ജേതാക്കളായി.
അണ്ടർ 21 യൂറോയിലും ജേതാക്കളായ സ്പെയിനിനിത് ഇരട്ടിമധുരമായി. 34ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ വലൻസിയ ഫോർവേഡ് 51ാം മിനിറ്റിൽ പട്ടിക തികച്ചു. സ്പെയിനിെൻറ അലമാരയിലെത്തുന്ന എട്ടാം അണ്ടർ 19 കിരീടമാണിത്.
മൂന്നു കിരീടങ്ങളുള്ള ഫ്രാൻസാണ് ഇക്കാര്യത്തിൽ രണ്ടാമത്. നാലു ഗോളുകൾ നേടിയ പോർചുഗലിെൻറ ഗോൺസാലോ റാമോസാണ് ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story