Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്​ യോഗ്യത...

ലോകകപ്പ്​ യോഗ്യത മത്സരം: ഇറ്റലിയെ സ്​പെയി​ൻ മുട്ടുകുത്തിച്ചു

text_fields
bookmark_border
ലോകകപ്പ്​ യോഗ്യത മത്സരം: ഇറ്റലിയെ സ്​പെയി​ൻ മുട്ടുകുത്തിച്ചു
cancel

മ​ഡ്രിഡ്​: 11​ വർഷക്കാലം ഇളക്കമില്ലാതെ നിലനിർത്തിയ റെക്കോഡി​​െൻറ കനവുമായാണ്​ ജിയാൻലൂയിജി ബുഫണും സംഘവും മഡ്രിഡിൽ വിമാനമിറങ്ങിയത്​. 2006ന്​ ശേഷം ലോകകപ്പ്​ യോഗ്യത റൗണ്ടിൽ ഒരു കളിയും തോൽക്കാത്ത ഇറ്റലി. പക്ഷേ, ആ കുതിപ്പിന്​ ഇക്കുറി സ്​പാനിഷ്​ പട തടയിട്ടു. ലോകകപ്പ്​ യൂറോപ്യൻ യോഗ്യത റൗണ്ടിലെ ഗ്രൂപ്​​ ‘ജി’ മത്സരത്തിൽ 3-0ത്തിന്​ ഇറ്റലിയെ തരിപ്പണമാക്കിയ സ്​പെയിൻ ഒന്നാമതെത്തി യോഗ്യതക്കരികിലെത്തി. റയൽ മഡ്രിഡി​​െൻറ സൂപ്പർ താരം ഇസ്​കോ രണ്ടുവട്ടം ബുഫണിനെ കബളിപ്പിച്ച​പ്പോൾ, ചെൽസി സ്​ട്രൈക്കർ അൽ​വാരോ മൊറാറ്റയാണ്​ മ​റ്റൊരു ഗോൾ നേടിയത്​.  ജയത്തോടെ, പോയൻറ്​ പട്ടികയിൽ ഒപ്പത്തിനൊപ്പമായിരുന്ന ഇറ്റലിയെ മറികടന്ന്​ ​സ്​പെയി​ൻ (19) ഒന്നാമതെത്തി. ഇറ്റലി (16) രണ്ടും അൽ​േബനിയ (12) മൂന്നും സ്​ഥാനത്താണ്​. 
 


കഴിഞ്ഞ യൂറോകപ്പ്​ പ്രീക്വാർട്ടറിൽ സ്​പെയി​​നിനെ 2-0ത്തിന്​ തോൽപിച്ചതി​​െൻറ ആത്​മവിശ്വാസത്തിലാണ്​ ഇറ്റലി മഡ്രിഡിലേക്ക്​ പറന്നത്​. എന്നാൽ, ലോകകപ്പിലും യൂറോകപ്പിലും തോറ്റ സ്​പെയിൻ അല്ലായിരുന്നു ഇത്തവണ. മധ്യനിരയിൽ കളിനെയ്​ത്​ ഇടതടവില്ലാതെ ആക്രമണം നടത്തിക്കൊണ്ടിരുന്ന സ്​പെയി​​നിനെ തളക്കാൻ ഇറ്റലി നന്നായി പാടുപെട്ടു. ലിയനാർഡോ ബനൂച്ചി, ആന്ദ്രെ ബർസാഗ്ലി, മാറ്റിയോ ഡാർമിയാൻ തുടങ്ങിയ കേളികേട്ട പ്രതിരോധം കോ​ട്ടകെട്ടിയെങ്കിലും ചോർച്ച തടയാനായില്ല. ഇസ്​കോയെ കേന്ദ്രീകരിച്ചായിരുന്നു സ്​പാനിഷ്​ കോച്ച്​ യൂലിയൻ ലോപെറ്റിഗ്​ കളി മെനഞ്ഞത്​. 13ാം മിനിറ്റിൽ ബുഫണിനെ നിഷ്​പ്രഭമാക്കിയ ​ഫ്രീകിക്ക്​ ഗോളിൽ ഇസ്​കോ സ്​റ്റേഡിയം കുലുക്കി. 40ാം മിനിറ്റിലായിരുന്നു ഇസ്​കോയുടെ രണ്ടാം ​േഗാൾ. മനോഹരമായ ലോങ്​റേഞ്ച്​ ഷോട്ടിലൂടെയാണ്​ ഇക്കുറി ബുഫണിനെ കീഴ്​പ്പെടുത്തിയത്​. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ചെൽസി താരം മൊറാറ്റ​ പട്ടിക തികച്ചു. റയൽ മഡ്രിഡ്​ ​പ്രതിരോധതാരം റാമോസി​​െൻറ ഉഗ്രൻ ​ക്രോസിന്​ കാൽവെച്ച​ മൊറാറ്റ സ്​കോർ ബോർഡ്​ മൂന്നാക്കി. ടീമിൽ തിരിച്ചെത്തിയ വെറ്ററൻ താരം ഡേവിഡ്​ വിയ്യ 88ാം മിനിറ്റിൽ കളത്തിലിറങ്ങിയിരുന്നു. ‘ അതിഗംഭീര പ്രകടനം’ എന്നാണ്​ ഇസ്​കോയുടെ മികവിനെ സ്​പാനിഷ്​ കോച്ച്​ വിശേഷിപ്പിച്ചത്​. 

ഗ്രൂപ്​​ ഡിയിൽ തുടർച്ചയായ അഞ്ച്​ സമനിലക്കൊടുവിൽ വെയിൽസ്​ ആദ്യ ജയം നേടി. 74ാം മിനിറ്റിൽ ബെൻവുഡ്​ബണി​​െൻറ ഗോളിൽ ഒാസ്​ട്രിയക്കെതിരെ 1-0ത്തിനായിരുന്നു ജയം. ഏഴ്​ കളിയിൽ രണ്ടാം ജയവുമായി വെയിൽസ്​ മൂന്നാം സ്​ഥാനത്താണ്​. ഇതേ ഗ്രൂപ്പിൽ മൾഡോവയെ 3-0ത്തിന്​ തോൽപിച്ച ​െസർബിയ 15 പോയൻറുമായി ഒന്നാമതായി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballspainworld cupitalymalayalam newssports newsSpain vs Italy
News Summary - Spain closer to World Cup spot after rare defeat for Italy- Sports news,
Next Story