സ്പെയിൻ, പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ; ഇറാൻ പുറത്ത്
text_fieldsമോസ്കോ: അവസാന വിസിൽ വരെ നാടകീയത മുറ്റിനിന്ന പോരാട്ടങ്ങൾക്കൊടുവിൽ ഗ്രൂപ് ബിയിൽനിന്ന് പോർചുഗലും സ്പെയിനും പ്രീക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തു. ഇറാനും മൊറോക്കോയും പുറത്തായി. പോർചുഗൽ-ഇറാൻ മത്സരം 1-1നും സ്പെയിൻ-മൊറോക്കോ കളി 2-2നും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകൾക്കും അഞ്ച് പോയൻറ് വീതമാണ്. ഗോൾ വ്യത്യാസവും തുല്യമായതോടെ കൂടുതൽ ഗോൾ നേടിയ ടീം എന്ന നിലയിൽ സ്പെയിൻ ഗ്രൂപ് ജേതാക്കളായി. കലിനിഗ്രാഡിൽ ഇറാനെതിരെ പോർചുഗൽ സമനിലയുമായി തടിതപ്പുകയായിരുന്നു. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയ കളിയിൽ ഇറാൻ അവസാന നിമിഷം വരെ പൊരുതിനിന്നു. ജയിച്ചാൽ മുന്നേറാമെന്ന തിരിച്ചറിവിൽ മികച്ച പോരാട്ടമായിരുന്നു ഇറാേൻറത്.
45ാം മിനിറ്റ് റിക്കാർഡോ ക്വറസ്മ -പോർചുഗൽ
ശൂന്യതയിൽനിന്ന് പിറവിയെടുത്ത ഗോൾ. ആദ്യ രണ്ട് കളികളിലും അവസരം ലഭിക്കാതിരുന്ന വിംഗർ അഡ്രിയൻ സിൽവയുടെ പാസ് സ്വീകരിച്ച് അകത്തേക്ക് വെട്ടിച്ചുകയറി. ഇറാൻ പ്രതിരോധം ഗോൾമുഖത്തേക്ക് ഒരു പാസ് പ്രതീക്ഷിച്ചുകൊണ്ടിരിക്കെ 18 വാര അകലലെനിന്ന് പുറംകാലുകൊണ്ട് ക്വറസ്മ തൊടുത്ത വെടിയുണ്ട മുഴുനീളം ചാടിയ ഇറാൻ ഗോളിയെ മറികടന്ന് വലയിലേക്ക് വളഞ്ഞിറങ്ങി.
90+3ാം മിനിറ്റ് അൻസാരിഫർദ്- ഇറാൻ
സറൻസ്കിൽ ഒന്നും നഷ്ടപ്പെടാനില്ലാതെ പന്തുതട്ടിയ മൊറോക്കോ സ്പെയിനിനെ വിറപ്പിച്ചേശഷമാണ് സമനില വഴങ്ങിയത്. 81ാം മിനിറ്റിൽ 2-1ന് പിന്നിലായിരുന്ന സ്പെയിൻ പരാജയം തുറിച്ചുനോക്കവെ ഇഞ്ചുറി സമയത്ത് സമനില പിടിക്കുകയായിരുന്നു.
14ാം മിനിറ്റ് ഖാലിദ് ബുതൈബ് മൊറോക്കോ
എതിർ പോസ്റ്റിലേക്ക് മൊറോക്കോയുടെ ഇൗ ലോകകപ്പിലെ ആദ്യ ഗോൾ. ആന്ദ്രെ ഇനിയെസ്റ്റക്കും സെർജിയോ റാമോസിനുമിടയിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് പന്തുമായി ഒറ്റക്ക് കുതിച്ച ഖുതൈബ് സ്പെയിൻ ഗോളി ഡേവിഡ് ഡിഹിയയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു.
19ാം മിനിറ്റ് ഇസ്കോ -സ്പെയിൻ
സ്പെയിനിെൻറ തനതായ ഫുട്ബാൾ മുദ്ര ചാർത്തിയ ഗോൾ. ഇനിയെസ്റ്റയുമായി ചേർന്നുള്ള സുന്ദരമായ വൺ ടു വൺ നീക്കത്തിനൊടുവിൽ ഇസ്കോയുടെ ഫിനിഷിങ്. മൊറോക്കോ പ്രതിരോധം ഒന്നാകെ ബാക്ക്ഫൂട്ടിലായ ഗോൾ.
81ാം മിനിറ്റ് യൂസുഫ് അന്നസീരി -മൊറോക്കോ
കളി സമനിലയിലേക്ക് നീങ്ങവെ മൊറോക്കോയുടെ അപ്രതീക്ഷിത വിജയഗോൾ. ഫൈസൽ ഫജ്റിെൻറ കോർണറിൽ സെർജിയോ റാമോസിനെ മറികടന്ന് ഉയർന്നുചാടിയ അന്നസീരിയുടെ ബുള്ളറ്റ് ഹെഡർ ഗോൾവലയുടെ മൂലയിലേക്ക് ഇറങ്ങിയപ്പോൾ ഡിഹയ നിസ്സഹായനായി.
90+1ാം മിനിറ്റ് ഇയാഗോ ആസ്പാസ്- സ്പെയിൻ
ഇഞ്ചുറി സമയത്ത് ആസ്പാസിെൻറ ഗോൾ. വലതുവിങ്ങിൽനിന്ന് ഡാനി കാർവഹാലിെൻറ പാസ് പിടിച്ചെടുത്ത ആസ്പാസ് സ്പെയിനിെൻറ മുന്നോട്ടുള്ള പ്രയാണം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.