ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു; മൊറാറ്റയില്ല, കോസ്റ്റ ടീമിൽ
text_fieldsമഡ്രിഡ്: കിരീട സ്വപ്നങ്ങൾ നെയ്തെടുത്ത് സ്പാനിഷ് അർമഡ സ്പെയിനിലേക്ക് പറക്കുേമ്പാൾ ചുക്കാൻപിടിക്കാൻ 2010ലെ ചാമ്പ്യൻ തലമുറ. റഷ്യ ലോകകപ്പിനുള്ള സ്പെയിനിെൻറ 24 അംഗ സംഘത്തെ കോച്ച് ജുലെൻ ലോപെറ്റ്ഗുയി പ്രഖ്യാപിച്ചപ്പോൾ ആറുപേർ രാജ്യത്തിെൻറ ആദ്യ ലോകകപ്പ് ഹീറോകൾ. കളിമെനയാൻ ഇതിഹാസ പുത്രൻ ആന്ദ്രെ ഇനിയേസ്റ്റയും സെർജിയോ ബുസ്ക്വറ്റ്സും പ്രതിരോധത്തിൽ നായകൻ സെർജിയോ റാമോസ്, ജെറാഡ് പിക്വെ. മധ്യനിരയിൽ ഡേവിഡ് സിൽവ, ഗോൾവലക്കു മുന്നിൽ പെപെ റെയ്ന.
ആറുപേരും ദക്ഷിണാഫ്രിക്കൻ മണ്ണിൽ സുവർണ മുദ്രചാലിച്ച സ്പാനിഷ് സംഘത്തിലുള്ളവർ. അന്ന് െഎകർ കസീയസ് ഗോൾകീപ്പറായപ്പോൾ റെയ്ന ബെഞ്ചിലായിരുന്നുവെങ്കിൽ ഇക്കുറിയും അതാവും യോഗം. ഡേവിഡ് ഡി ഗിയയുടെ നിഴലിലാവും നാപോളി ഗോൾകീപ്പറായ റെയ്ന.
അതേസമയം, കഴിഞ്ഞ സീസണിൽ പൊന്നുംവിലയിൽ റയൽ മഡ്രിഡിൽനിന്ന് ചെൽസിയിലെത്തിയ അൽവാരോ മൊറാറ്റയെ ഒഴിവാക്കി. സീസണിലെ നിറംമങ്ങിയ പ്രകടനമാണ് മൊറാറ്റക്ക് തിരിച്ചടിയായത്. എന്നാൽ, വഴക്കാളിയായ ഡീഗോ കോസ്റ്റ ഇടംനേടി. റയൽ മഡ്രിഡിൽനിന്ന് ആറും ബാഴ്സലോണയിൽനിന്ന് നാലും താരങ്ങൾ ടീമിൽ ഇടംനേടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്ന് നാലുപേരെയും ഉൾപ്പെടുത്തി.
ഗ്രൂപ് ‘ബി’യിൽ ഇറാൻ, മൊേറാക്കോ, പോർചുഗൽ ടീമുകൾക്കൊപ്പമാണ് സ്പെയിൻ.
ടീം സ്പെയിൻ
ഗോൾ കീപ്പർ: പെപെ റെയ്ന (നാപോളി), ഡേവിഡ് ഡി ഗിയ (മാ. യുനൈറ്റഡ്), കെപ അരിസബലാഗ (ബിൽബാവോ).
പ്രതിരോധം: നാചോ ഫെർണാണ്ടസ്, സെർജിയോ റാമോസ്, ഡാനി കാർവയാൽ (റയൽ മഡ്രിഡ്), ജെറാഡ് പിക്വെ, ജോർഡി ആൽബ (ബാഴ്സലോണ), അൽവാരോ ഒഡ്രിസോള (സൊസീഡാഡ്), നാചോ മോൺറിയൽ (ആഴ്സനൽ), സെസാർ ആസ്പിലിക്യൂറ്റ (ചെൽസി).
മധ്യനിര: ആന്ദ്രെ ഇനിയേസ്റ്റ, സെർജിയോ ബുസ്ക്വറ്റ്സ് (ബാഴ്സലോണ), സോൺ നിഗ്വെസ്, കൊകെ (അത്ലറ്റികോ), ഇസ്കോ, മാർകോ അസൻസിയോ (റയൽമഡ്രിഡ്), തിയാഗോ അൽകൻറാര (ബയേൺ), ഡേവിഡ് സിൽവ (മാ.സിറ്റി).
മുന്നേറ്റം: ഇയാഗോ അസ്പസ് (സെൽറ്റവിഗോ), റോഡ്രിഗോ (വലൻസിയ), ഡീഗോ കോസ്റ്റ (അത്ലറ്റികോ മഡ്രിഡ്), ലൂകാസ് വാസ്ക്വസ് (റയൽ മഡ്രിഡ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.