സ്പാനിഷ് ലീഗിന് സമാപനം; അവസാന മത്സരത്തിൽ റയലിന് സമനില, അഞ്ചടിച്ച് ബാഴ്സ
text_fieldsമഡ്രിഡ്: സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ ചാമ്പ്യൻമാർ ലെഗാനസിനോട് സമനിലയിൽ പിരിഞ്ഞപ്പോൾ കിരീടം കൈവിട്ട ബാഴ്സലോണ ഡിപോർടിവോ അലാവസിനെ 5-0ത്ത് തോൽപിച്ചു.
ഫലം അപ്രസക്തമായ മത്സരത്തിൽ ചാമ്പ്യന്മാർ 2-2നാണ് ലെഗാനസിനെ േതാൽപിച്ചത്. ക്യാപ്റ്റൻ സെർജിയോ റാമോസും(9) മാർകോ അസെൻസിയോയുമാണ്(52) റയലിെൻറ ഗോൾ നേടിയത്. ഇരു പകുതിയിലായി അവസാന സമയം ഗോൾ നേടിയാണ് ലെഗാനസ് ചാമ്പ്യന്മാരെ പൂട്ടിയത്. ബ്രയാൻ ഗിൽ(45+1), റോജർ അസൈൽ(78) എന്നിവരാണ് ലെഗാനസിനായി ഗോൾ നേടിയത്.
ഇനി ചാമ്പ്യൻസ് ലീഗിലാണ് സിദാെൻറ കണ്ണ്. ആഗസ്റ്റ് ഏഴിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ക്വാർട്ടർ ബെർത്തിനായി റയൽ പോരാടും. ആദ്യ പാദത്തിൽ 2-1ന് കളി കൈവിട്ടതിനാൽ റയലിന് തിരിച്ചുവരാൻ നന്നായി ഒരുങ്ങേണ്ടി വരും.
ലെഗാനസ് ലാലിഗയിൽ നിന്ന് പുറത്ത്
ചാമ്പ്യന്മാരെ സമനിലയിൽ തളച്ചെങ്കിലും ലെഗാനസിെൻറ ‘വിധി’യിൽ മാറ്റമുണ്ടായില്ല. 38 മത്സരത്തിൽ എട്ടു ജയം മാത്രം നേടാനായ അവർ ലാലിഗയിൽ നിന്നും തരം താഴ്ത്തപ്പെട്ടു. 18ാം സ്ഥാനത്തുള്ള ലെഗാനസിനൊപ്പം (36 പോയൻറ്), മല്ലോർക(33), എസ്പാനിയോൾ(25) എന്നിവരും സ്പെയ്നിലെ ഗ്ലാമർ പോരാട്ടത്തിൽ നിന്ന് പുറത്തായവാരാണ്.
മെസ്സിക്ക് ഡബ്ൾ; ലക്ഷ്യം ചാമ്പ്യൻസ് ലീഗ്
ലീഗിൽ റണ്ണേഴ്സ് അപ്പായ ബാഴ്സലോണ 5-0ത്തിനാണ് അവസാന മത്സരത്തിൽ ഡിപോർടിവോ അലാവസിനെ തോൽപിച്ചത്. ഇൗ കളി നേരത്തെ പുറത്തെടുത്തിരുന്നെങ്കിൽ റയലിനു മുമ്പിൽ ബാഴ്സക്കു കിരീടം അടിയറവ് വെക്കേണ്ടിവരില്ലായിരുന്നു. ബാഴ്സക്കായി മെസ്സി രണ്ടു ഗോളുകളും (34, 75) ആൻസു ഫാത്തി(24), ലൂയിസ് സുവാരസ്(44), നെൽസൺ സെമേഡോ(57) എന്നിവരും ഗോൾ നേടി.
ഫൈവ് സ്റ്റാർ ജയത്തിലൂടെ ചാമ്പ്യൻസ് ലീഗിൽ നാപോളിയോട് പോരടിക്കാനുള്ള കരുത്ത് തിരിച്ചു പിടിച്ച സന്തോഷത്തിലാണ് കറ്റാലന്മാർ. നാപോളിക്കെതിരെ ആഗസ്റ്റ് എട്ടിന് നൂകാമ്പിലാണ് പ്രീക്വാർട്ടർ പോരാട്ടം. ആദ്യ പാദത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ് ടീമുകൾക്കു പുറമെ സെവിയ്യയാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ലാലിഗയിലെ മറ്റൊരു ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.