സ്പെയിനിനെ ഞെട്ടിച്ച് ഒത്തുകളി വിവാദം
text_fieldsമഡ്രിഡ്: ഏഴുവർഷങ്ങൾക്ക് മുമ്പ് സ്പാനിഷ് ലീഗിലുണ്ടായ ഒത്തുകളി കേസ് കോടതി വീണ്ടും പരിഗണിച്ചതോടെ, പ്രമുഖരടക്കം 36 താരങ്ങൾ വിലക്ക് ഭീഷണിയിൽ. ലാ ലിഗ 2010-11 സീസണിലെ അവസാനത്തിൽ ലെവാെൻറ-സരഗോസ മത്സരം ഒത്തുകളിച്ചെന്നുള്ള കേസിൽ പ്രോസിക്യൂഷൻ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് കേസ് വീണ്ടും സജീവമായത്. തരംതാഴ്ത്തലിൽനിന്ന് രക്ഷപ്പെടാൻ ലെവാെൻറ താരങ്ങൾക്ക് സരഗോസ 9,65,000 യൂറോ (ഏകദേശം 76 കോടി രൂപ) നൽകിയെന്നാണ് കേസ്.
കീഴ് കോടതി മാറ്റിവെച്ചിരുന്ന കേസ് ഉന്നതകോടതി പരിഗണിച്ചതോടെയാണ് പ്രമുഖതാരങ്ങളും ക്ലബ് അധികൃതരുമടക്കം 41 പേർക്ക് കുരുക്കുമുറുകുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം തടവും ആറുവർഷം വരെ വിലക്കും ലഭിച്ചേക്കാം. സരഗോസക്കുവേണ്ടി കളിച്ച ഗാബി ഫെർണാണ്ടസ് (അത്ലറ്റികോ മഡ്രിഡ്), ആൻഡർ ഹെരേര (മാഞ്ചസ്റ്റർ യുനൈറ്റഡ്), വിൻസെൻറ് എൽബോറ (ലെസ്റ്റർ സിറ്റി), ലിനാർഡോ പോൻസിയോ (റിവർ േപ്ലറ്റ്) എന്നീ മുൻനിര താരങ്ങളും കുറ്റാരോപിതയുെട പട്ടികയിലുണ്ട്. മുൻ മെക്സികോ പരിശീലകൻ യാവിയർ അഗ്യൂറെയും പ്രതിപ്പട്ടികയിലുണ്ട്. ഒത്തുകളി നടക്കുേമ്പാൾ സരഗോസ കോച്ചായിരുന്നു യാവിയർ അഗ്യൂറെ. കുറ്റം തെളിയിക്കപ്പെട്ടാൽ സ്പെയിനിലും പുറത്തും താരങ്ങൾക്ക് വിലക്കുണ്ടാവുമെന്ന് സ്പാനിഷ് പത്രം മാഴ്സ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2-1ന് മത്സരം ജയിച്ച സരഗോസ തരംതാഴ്ത്തലിൽനിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇരു ക്ലബുകളിൽനിന്നും 18 വീതം താരങ്ങൾ പ്രതിപ്പട്ടികയിലുണ്ട്. െലവാെൻറക്ക് ലഭിച്ച പണം കളിക്കാർ വീതംവെച്ചതായും ഇരു ടീം അംഗങ്ങൾക്കും ഒഫീഷ്യലുകൾക്കും ഇത് അറിയാമായിരുന്നുവെന്നും പ്രോസിക്യൂഷൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.