ഇതെെൻറ പ്രതികാരം -പുനിയ
text_fieldsന്യൂഡൽഹി: ‘ഒടുവിൽ ഞാനെെൻറ പ്രതികാരം വീട്ടി’. ഇതായിരുന്നു 18ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടി അഭിമാനമായി മാറിയ ഗുസ്തി താരം ബജ്റംഗ് പുനിയയുടെ പ്രതികരണം. രാജ്യമൊന്നാകെ ആദരവ് നൽകുന്നതിനിടെ താരത്തിന് പറയാനുള്ളത് ഒരു പ്രതികാര കഥയാണ്.
കിർഗിസ്താനിലെ ബിശേകിൽ നടന്ന കഴിഞ്ഞ ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ പുനിയയെ തകർത്ത താരമായിരുന്നു എഷ്യൻ ഗെയിംസിലെ എതിരാളിയായ ഡെയ്ച്ചി ടകാടനി. ആ പരാജയത്തിന് മറുപടി നൽകാൻ കാത്തിരിക്കുകയായിരുന്നു താനെന്നും മത്സരത്തിന് മുമ്പ് ഗോദയിൽ ടകാടനിയെ കീഴ്പെടുത്തുക എന്നല്ലാതെ തെൻറ മുമ്പിൽ ഒന്നുമില്ലായിരുന്നു എന്നും പുനിയ പറഞ്ഞു.
മത്സരത്തിന് മുമ്പ് സുശീൽ കുമാർ തന്നെ വന്നു കണ്ടിരുന്നു. ‘മത്സരമാകുേമ്പാൾ വിജയവും പരാജയവും സംഭവിക്കും, അത് സ്വാഭാവികമാണ്. നീ നിെൻറ പരമാവധി പരിശ്രമിക്കുക ആദ്യത്തെ രണ്ട് റൗണ്ട് വിജയിച്ചാൽ നമ്മുടെ ആത്മവിശ്വാസത്തിെൻറ അളവ് വർധിക്കും’ എന്ന് സുശീൽ കുമാർ തനിക്ക് ആവേശം പകർന്നതായും പുനിയ പറഞ്ഞു.
24 വയസ്സുകാരനായ പുനിയ 11-8നായിരുന്നു ജപ്പാെൻറ കരുത്തനായ ഗുസ്തിക്കാരനെ കീഴ്പെടുത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത പുനിയ ഒരു ഘട്ടത്തിൽ പോലും എതിരാളിക്ക് മുൻതൂക്കം നൽകാൻ അനുവദിച്ചിരുന്നില്ല. ഹരിയാന സർക്കാർ പുനിയക്ക് മൂന്ന് കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.