കറുത്ത ദിനത്തിെൻറ ഓർമപുതുക്കി ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ചരിത്രത്തിലെ കറുത്ത ദിനത്തിെൻറ ഓർമ പുതുക്കി ലിവർപൂൾ എ ഫ്.സിയും ആരാധകരും. 1989 ഏപ്രിൽ 15നായിരുന്നു ഷെഫീൽഡിലെ ഹിൽസ്ബറോ സ്റ്റേഡിയത്തിൽ 96 പേര ുെട മരണത്തിനും 766 പേർക്ക് പരിക്കേൽക്കാനുമിടയായ ദുരന്തം.
എഫ്.എ കപ്പ് സെമി ഫൈനിൽ ലിവർപൂളും നോട്ടിങ്ഹാം ഫോറസ്റ്റും തമ്മിലെ മത്സരത്തിന് മുമ്പ് ലിവർപൂൾ ആരാധകർ തിങ്ങിനിറഞ്ഞ ഗാലറിയിലുണ്ടായ തിക്കുംതിരക്കുമാണ് ബ്രിട്ടീഷ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് കാരണമായി മാറിയത്.
സ്റ്റേഡിയത്തിനു പുറത്തെ തിരക്ക് കുറക്കാൻ ഒരു പൊലീസുദ്യോഗസ്ഥൻ ‘എകിസിറ്റ് ഗേറ്റ്’ തുറന്ന് അതുവഴിയും കാണികളെ അകത്തേക്ക് കയറ്റിവിട്ടതോടെ ഗാലറി വീർപ്പുമുട്ടി. അധികം വൈകാതെ തിക്കുംതിരക്കുമായി മഹാദുരന്തമായും മാറി.
മരിച്ചവരും പരിക്കേറ്റവരുമെല്ലാം ലിവർപൂൾ ആരാധകരായിരുന്നു. ആ കറുത്ത ദിനത്തിെൻറ 31ാം വാർഷികമായ ബുധനാഴ്ച ആൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിലെ പതിവ് അനുസ്മരണങ്ങളൊന്നുമുണ്ടായില്ല.
കോവിഡ് ലോക്ഡൗൺ കാരണം സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു കോച്ച് യുർഗൻ േക്ലാപ്പും ടീം അംഗങ്ങളും മാനേജ്മെൻറും ആരാധകരുമെല്ലാം ദുരന്ത ദിനം അനുസ്മരിച്ചത്. ‘എല്ലാവർഷവും ഈ ദിനം ഞങ്ങൾക്ക് ഏറെ വേദനയുള്ളതാണ്. നിങ്ങൾ ഞങ്ങളുടെ ചിന്തയിലുണ്ട്, പ്രാർഥനയിലുണ്ട്, സ്നേഹത്തിലുമുണ്ട്. നിങ്ങൾ ഒരിക്കലും തനിച്ചല്ല നടക്കുന്നത്്’ - അനുസ്മരണ സന്ദേശത്തിൽ േക്ലാപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.