േഫ്ലായ്ഡിനൊപ്പം കളിലോകം
text_fieldsവാഷിങ്ടൺ: യു.എസിൽ നടുറോഡിലെ പൊലീസ് ക്രൂരതയിൽ ജീവൻ പൊലിഞ്ഞ കറുത്തവർഗക്കാരനായ ജോർജ് േഫ്ലായ്ഡിന് ഐക്യദാർഢ്യവുമായി കായിക ലോകം. ഒരാഴ്ചയിലേറെയായി അമേരിക്കയിലും ലോകത്തിെൻറ ഇതര ഭാഗങ്ങളിലും ശക്തിയാർജിച്ച സമരത്തിനാണ് ഹൃദയം നൽകി താരങ്ങൾ ഒപ്പം നിൽക്കുന്നത്. യൂറോപ്പിൽ കളി നടക്കുന്ന ബുണ്ടസ് ലിഗയിൽ മത്സരങ്ങൾക്കിടെ നിരവധി താരങ്ങൾ സമരക്കാർക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലോകത്തിെൻറ വികാരം മനസ്സിലാക്കുകയാണെന്നും നിരവധി താരങ്ങൾ പ്രകടിപ്പിച്ച വികാരത്തിെനാപ്പമാണെന്നും ലോക ഫുട്ബാൾ സംഘടന ഫിഫയും അറിയിച്ചു. പ്രതിഷേധത്തിെൻറ പേരിൽ നടപടി സ്വീകരിക്കുന്നത് അതത് ലീഗ് സംഘാടകരുടെ നിയമാവലിയുടെ പരിധിയിൽപെട്ടതാണെങ്കിലും ഈ വിഷയത്തിൽ സാമാന്യ ബുദ്ധി കാണിച്ചേ നടപടിയിലേക്ക് കടക്കാവൂ എന്ന് ഫിഫ വാർത്തക്കുറിപ്പിൽ അറിയിച്ചു. മത്സരങ്ങൾക്കിടെ പ്രതിഷേധം നടന്നത് പരിഗണിച്ചുവരുകയാണെന്ന് ജർമൻ ഫുട്ബാൾ അധികൃതർ അറിയിച്ചിരുന്നു.
സംസ്കാരച്ചെലവ്
മെയ്വെതർ വഹിക്കും
മിനിയപൊളിസിൽ ജോർജ് േഫ്ലായ്ഡിെൻറ സംസ്കാര നടപടികൾക്കു വേണ്ട ചെലവ് വഹിക്കുമെന്ന് മുൻ ലോക ബോക്സിങ് ചാമ്പ്യൻ േഫ്ലായ്ഡ് മെയ്വെതർ പറഞ്ഞു. േഫ്ലായ്ഡിെൻറ ജന്മനഗരമായ ഹ്യൂസ്റ്റനിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. മെയ്വെതറിെൻറ വാഗ്ദാനം കുടുംബം ഏറ്റെടുത്തിട്ടുണ്ട്.
ബ്ലാക് പവർ സല്യൂട്ടുമായി
ബലോട്ടലി
‘കറുത്തവെൻറ ജീവനും വിലയുണ്ട്’ കാമ്പയിന് പിന്തുണയറിയിച്ച് ഇറ്റാലിയൻ ഫുട്ബാളർ മരിയോ ബലോട്ടലി. ‘‘കുരങ്ങനോടെനിക്ക് ഒന്നുമില്ല. കാരണം, വംശവെറിയന്മാരെക്കാൾ ബുദ്ധി കുരങ്ങനുണ്ട്’’ -കറുത്തവെൻറ കരുത്തിന് സല്യൂട്ട് നൽകി മരിയോ ബലോട്ടലി പറഞ്ഞു.
ഇത് അവസാനിക്കണം -
പോഗ്ബ, റാഷ്ഫോഡ്
വംശവെറിക്കെതിരെ ഒന്നിക്കാൻ ആഹ്വാനംചെയ്ത്, ഇനിയും തുറക്കാത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പടക്കുതിരകളായ പോൾ പോഗ്ബയും മാർകസ് റാഷ്ഫോഡും. കറുത്തവെൻറ ജീവൻ മാത്രമല്ല, അവെൻറ സംസ്കാരത്തിനും വിലയുണ്ട്. കറുത്ത സമൂഹങ്ങൾക്കുമുണ്ട് മൂല്യം; ഞങ്ങൾക്കും’’ -റാഷ്ഫോഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘‘എനിക്ക് അരിശമാണ് തോന്നിയത്. വേദനയും വെറുപ്പും രോഷവും ദുഃഖവും...’’ -ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ കുറിച്ചു.
വൈറൽ ചിത്രവുമായി
ലിവർപൂൾ
ചാമ്പ്യൻഷിപ്പിലേക്ക് രണ്ടു കളി അകലം മാത്രമുള്ള ലിവർപൂൾ ആൻഫീൽഡിൽ പരിശീലനത്തിനിടെ സമരക്കാർക്ക് പിന്തുണയുമായി ഒന്നിച്ചെടുത്ത ചിത്രം വൈറലാണ്. ക്യാപ്റ്റൻ ഹെൻഡേഴ്സണും വിർജിൽ വാൻ ഡൈക്കുമുൾപ്പെടെ ട്വീറ്റ് ചെയ്ത ചിത്രം അതിവേഗമാണ് കായികലോകത്തിെൻറ ആദരം നേടിയത്. േഫ്ലായ്ഡിനൊപ്പമാണെന്നറിയിച്ച് പ്രീമിയർ ലീഗ് ക്ലബായ ചെൽസി, മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം തുടങ്ങിയവരും സമൂഹമാധ്യമങ്ങളിൽ ആരാധകശ്രദ്ധ നേടി.
ക്രിക്കറ്റ് ലോകം
മൗനികളാകരുത് -സമി
വർണവെറിക്കെതിരെ ഇനിയും മൗനികളാകുന്നവർ അത് സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ട്വൻറി20 ലോകകപ്പ് നേടിയ വിൻഡീസ് ടീം നായകനായിരുന്ന ഡാരൻ സമി. ക്രിക്കറ്റ് ലോകം ഈ അനീതിക്കെതിരെ മൗനം തുടരരുതെന്ന് സമി ആവശ്യപ്പെട്ടു. സഹതാരം ക്രിസ് ഗെയ്ൽ, ബാസ്കറ്റ്ബാൾ ഇതിഹാസം മൈക്കൽ ജോർഡാൻ, ടെന്നിസ് താരം നഓമി ഒസാക, ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് തുടങ്ങിയവരും സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.