ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: പോരാട്ടങ്ങളുടെ വേദിയുണർന്നു
text_fieldsഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു. ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലുള്ള ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വർണാഭമായ ഉദ്ഘാടന ചടങ്ങാണ് നടന്നത്.
െഎ.എസ്.എൽ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, വരുണ്‍ ധവാൻ, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ടീം ഉടമസ്ഥരായ രണ്‍ബീര്‍ കപൂറും ജോണ്‍ എബ്രഹാമും അണിനിരന്നു. ആദ്യ കിക്കോഫിന് ക്രിക്കറ്റ് ഇതിഹാസവും കേരള ബളാസ്റ്റേഴ്സ് ടീം ഉടമയുമായ സച്ചിൻ തെണ്ടുൽക്കറും ഒപ്പം മഹേന്ദ്ര സിങ് ധോണിയും സ്റ്റേഡിയത്തിലെത്തി. ബാഡ്മിൻറൺ താരം പി.വി സിന്ധുവിെൻറ ഉദ്ഘാടന ചടങ്ങിലെ പ്രത്യേക സാന്നിദ്ധ്യമായി.
ചടങ്ങുകൾക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളക്കരയുടെ പ്രതീക്ഷയായ കേരളാ ബ്ളാസ്റ്റേഴ്സ് നോര്‍ത് ഈസ്റ്റ് യുനൈറ്റഡുമായി കൊമ്പുകോർക്കാനിറങ്ങും.
ആദ്യ സീസണില്‍ റണ്ണേഴ്സപ്പായ ശേഷം കഴിഞ്ഞതവണ മോശം പ്രകടനങ്ങളുമായി പിന്തള്ളപ്പെട്ട കേരളാ ബ്ളാസ്റ്റേഴ്സ് മികച്ചപ്രകടനം ലക്ഷ്യമിട്ടാണ് ഇത്തവണ ഒരുങ്ങിയിറങ്ങുന്നത്.
കേരളാ ബ്ളാസ്റ്റേഴ്സ്
ഗോള്‍ കീപ്പര്‍മാര്‍: ഗ്രഹാം സ്റ്റാക്, സന്ദീപ് നന്ദി, കുനാല്‍ സാവന്ത്, മുഹമ്മദ് അന്‍സാരി.
പ്രതിരോധം: ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, റിനോ ആന്‍േറാ, പ്രതീക് ചൗധരി, സന്ദേശ് ജിങ്കാന്‍, അല്‍ഹദ്ജി
എന്‍ഡോയെ, ഗുര്‍വീന്ദര്‍ സിങ്.
മധ്യനിര: ഇഷ്ഫാഖ് അഹ്മദ്, ദിദിയര്‍ കാദിയോ, മെഹ്താബ് ഹുസൈന്‍, ഹോസു പ്രീറ്റോ, കെ. പ്രശാന്ത്, അസ്റാക് മഹ്മത്, മുഹമ്മദ് റഫീഖ്, വിനീത് റായ്, സി.കെ. വിനീത്.
മുന്‍നിര: കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മൈക്കല്‍ ചോപ്ര, ഫാറൂഖ് ചൗധരി, തോങ്ഖോസൈം ഹാവോകിപ്, ഡക്കേഴ്സ് നാസന്‍, മുഹമ്മദ് റാഫി, അന്‍േറാണിയോ ജെര്‍മന്‍.
നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്
ഗോള്‍ കീപ്പര്‍മാര്‍: ടി.പി. രഹ്നേഷ്, സുബ്രതാപാല്‍, വെല്ലിങ്ടണ്‍ ലിമ.
പ്രതിരോധം: മെയ്ല്‍സണ്‍ ആല്‍വെസ്, ഗുസ്താവോ ലാസറേറ്റി, റീഗന്‍ സിങ്, റോബിന്‍ ഗുരുങ്, നിര്‍മല്‍ ഛേത്രി, സലാം രഞ്ജന്‍ സിങ്, ശൗവിക് ഘോഷ്.
മധ്യനിര: ദിദിയര്‍ സകോറ, റൊമാറിക്, വെല്ലിങ്ടണ്‍ പ്രിയോറി, കത്സൂമി യൂസ, ഫാബിയോ നെവസ് ഫ്ളോറന്‍റീനോ, റൗളിന്‍ ബോര്‍ജസ്, സൈത്യസെന്‍ സിങ്, ഫനായ് ലാല്‍ റെമപൂയ, ജെറി മാവ്മിങ്അതങ.
മുന്‍നിര: നികളാസ് വെലസ്, എമിലിയാനോ അല്‍ഫാറോ, സാഷ അനെഫ്, ഹാലിചരണ്‍ നര്‍സായ്, സുമീത് പാസി, ലല്ലിന്‍സുവാല ചങ്തെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.