തോൽവിക്ക് പിന്നാലെ ഇന്ത്യൻ കോച്ച് കോൺസ്റ്റൈൻറൻ രാജിവെച്ചു
text_fields1956 മെൽബൺ ഒളിമ്പിക്സിൽ നാലാമതാവുകയും, 1951, 1962 ഏഷ്യൻ ഗെയിംസുകളിൽ സ്വർണമെഡലുകളണി യുകയും ചെയ്ത ഇന്ത്യൻ ഫുട്ബാൾ, ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുംപേറിയിരിക്കെ യാണ് സ്റ്റീഫൻ കോൺസ്റ്റെെൻറൻ എന്ന ഇംഗ്ലീഷുകാരനെ തേടി ഡൽഹിയിൽ നിന്നും വിളിയ െത്തുന്നത്.
വിംകോവർമാൻസ് എന്ന ഡച്ചുകാരനായ പരിശീലകനു കീഴിൽ ഇന്ത്യ ഫിഫറാങ്കി ങ് ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും ദയനീയ നിലയിലെത്തിയപ്പോൾ (173ാം റാങ്ക്) അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് മറ്റുവഴികളൊന്നുമില്ലായിരുന്നു. കോവർമാനുമായുള്ള മൂന്നു വ ർഷത്തെ കരാർ അവസാനിപ്പിച്ച് ഇംഗ്ലണ്ടുകാരനായ കോൺസ്റ്റൈൻറനെ വീണ്ടും തിരിച്ചുവി ളിച്ചു.
2002 മുതൽ 2005 വരെ മൂന്നുവർഷം ഇന്ത്യൻ ടീമിനെ കളിപഠിപ്പിച്ച ഇൗ മൊട്ടത്തലയനില ുള്ള വിശ്വാസം തെറ്റിയില്ലെന്നതിനുള്ള തെളിവാണ് 2015ൽ സ്ഥാനമേറ്റ് നാലുവർഷത്തിനു ശേ ഷം രാജിവെക്കുേമ്പാഴുള്ള പ്രോഗ്രസ്കാർഡ്. റാങ്കിങ്ങിൽ ചരിത്രത്തിലേ നാണക്കേടിൽ നി ന്നും കൈപിടിച്ചുയർത്തിയ അദ്ദേഹം ഇന്ത്യയെ എക്കാലത്തെയും മികച്ച (97) സ്ഥാനത്തെത്തിച്ചു കഴിഞ്ഞു. 2011നുശേഷം ഏഷ്യൻ കപ്പ് യോഗ്യതയും തുടർ വിജയങ്ങളുമായി പുതുനീലപ്പടയെ സൃഷ്ടിച്ചുകഴിഞ്ഞു.
സെയ്ദ് അബ്ദുൽ റഹിമും സെയ്ദ് നയീമുദ്ദീനും പി.കെ. ബാനർജിയുമെല്ലാം വഴിനടത്തിയ ഇന്ത്യൻ ഫുട്ബാളിെൻറ പരിശീലക ശ്രേണിയുടെ മുൻനിരയിൽ കോൺസ്റ്റൈൻറനും ഇരിപ്പിടമുണ്ടാവും. രണ്ടാം വരവിൽ ഉറങ്ങിക്കിടക്കുന്ന സിംഹത്തെ തട്ടിയുണർത്താൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് ചരിത്രം രേഖപ്പെടുത്തും.
കശ്മീർ മുതൽ കേരളം വരെയും, ഗോവ മുതൽ മണിപ്പൂർ വരെയും വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ ഫുട്ബാളിെൻറ അടിവേരുകളെ കുറിച്ചുള്ള അറിവും, സ്കൂൾ ഹെഡ്മാസ്റ്ററുടെ കാർക്കശ്യവുമാണ് ഇൗ വിദേശിയെ ആരാധകർക്കും മാനേജ്മെൻറിനും പ്രിയപ്പെട്ടതാക്കുന്നത്. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായുള്ള കരാർ ഏഷ്യൻ കപ്പോടെ അവസാനിക്കാനിരിക്കെയുള്ള രാജി ഏറക്കുറെ പ്രതീക്ഷിച്ചതായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗുകളുടെ വരവും, നഗരങ്ങളിലും ഗ്രാമങ്ങളിലും ഫുട്ബാൾ അഭിനിവേശം പച്ചപിടിച്ചതുമെല്ലാം കോൺസ്റ്റെെൻറെൻറ നീലപ്പടയുടെ ജൈത്രയാത്രയെ അനായാസമാക്കി. അദ്ദേഹത്തിെൻറ പിൻഗാമിക്ക് ഇനി കാര്യങ്ങൾ എളുപ്പമാണ്. ഒന്നുമുതൽ തുടങ്ങേണ്ടിവരില്ല. കോൺസ്റ്റൈൻറൻ അവസാനിപ്പിച്ചിടത്തുനിന്നും ബാറ്റൺ എടുത്ത് കുതിച്ചുപായാം.
അഞ്ച് മികവുകൾ
റാങ്കിങ് 100നുള്ളിൽ
ഫിഫ റാങ്കിങ് 173ൽ നിന്നും 97ലെത്തിച്ചതു തന്നെ ഏറ്റവും മികച്ച നേട്ടം. ലോകഫുട്ബാളിലെയും ഉജ്ജ്വല കുതിപ്പാണിത്. 728 ദിവസം തോൽവിയറിയാതെ 13 മത്സരം പിന്നിട്ടും ടീം ചരിത്രമെഴുതി. 2016 ജൂൺ രണ്ടിന് ആരംഭിച്ച ജൈത്രയാത്രക്ക് 2018 മാർച്ചിൽ കിർഗിസ്താനാണ് അന്ത്യം കുറിച്ചത്.
ഏഷ്യൻ കപ്പിലെ ചരിത്രജയം
ദുബൈയിൽ തായ്ലൻഡിനെതിരെ 4-1ന് തകർത്ത് ചരിത്രം കുറിച്ചു. 1964ന് ശേഷം ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ആദ്യ വിജയമായി ഇത്. ബഹ്റൈനെതിരായ അവസാന നിമിഷത്തിലെ തോൽവി പ്രീക്വാർട്ടർ സ്വപ്നം നഷ്ടപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപായി ഇത്.
ഏഷ്യൻ കപ്പ് യോഗ്യത
സ്ഥാനമേറ്റെടുക്കുേമ്പാഴുള്ള സ്വപ്നം സാക്ഷാത്കരിച്ചു. പ്രീക്വാളിഫയർ മുതൽ തുടങ്ങിയ വിജയ യാത്ര ടീമിനെ ദുൈബയിലെ പോരാട്ടഭൂമിയിലെത്തിച്ചു. 2011ന് ശേഷം ആദ്യ യോഗ്യത.
വിദേശമണ്ണിലെ വിജയം
എതിരാളിയുടെ മണ്ണിൽ 12 വർഷത്തിനുശേഷം ഇന്ത്യക്ക് ജയമൊരുക്കി. 2017 മാർച്ച് 22ന് കംേമ്പാഡിയയെ അവരുടെ നാട്ടിൽ 3-2ന് തോൽപിച്ചതായിരുന്നു ചരിത്രനേട്ടം. തൊട്ടുപിന്നാലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ മ്യാന്മറിനെ അവരുടെ നാട്ടിലും വീഴ്ത്തി.
അരങ്ങേറ്റക്കാരുടെ പ്രിയകോച്ച്
പുതുമുഖങ്ങൾക്ക് വലിയ ദൗത്യം ഏൽപിക്കുന്നതാണ് ശീലം. ഇത് പലപ്പോഴും വിവാദവും സൃഷ്ടിച്ചു. നാലുവർഷത്തിനിടെ കോൺസ്റ്റൈൻറനു കീഴിൽ അരങ്ങേറിയത് 40പേർ. ഏഷ്യൻ കപ്പിൽ കളിച്ചവരിൽ സുനിൽ ഛേത്രിയും ജെജെയും ഒഴികെ എല്ലാവരും കോച്ചിനു കീഴിൽ അരങ്ങേറിയവരാണ്. തുടക്കക്കാരനായ ആഷിഖ് കുരുണിയൻ െപ്ലയിങ് ഇലവനിൽ ഇടം നേടിയതും ഇതിെൻറ തെളിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.