Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുബ്രതോ...

സുബ്രതോ കപ്പ്​:ചേലേമ്പ്ര സ്കൂൾ സെമിയിൽ

text_fields
bookmark_border
mpgrs1-subroto.
cancel
camera_alt????????? ???????? ??????????? ???.????.??? ??????.?????.?????? ??????????? ?????????? ???????????????????

ന്യൂ​ഡ​ൽ​ഹി: സു​ബ്ര​തോ മു​ഖ​ർ​ജി അ​ന്താ​രാ​ഷ്​​ട്ര സ്കൂ​ൾ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ കേ​ര​ളം ക​ലാ​ശ​ക്ക​ളി​ക്ക​രി​കെ. അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മ​ല​പ്പു​റം ചേ​ലേ​മ്പ്ര എ​ൻ.​എ​ൻ.​എം എ​ച്ച്.​എ​സ്.​എ​സ് ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ റി​ല​യ​ൻ​സ് മും​ബൈ​യെ 2-0ത്തിനാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ ചേ​ലേ​മ്പ്ര അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു​ള്ള ടീ​മി​നെ നേ​രി​ടും. ര​ണ്ടു​ത​വ​ണ മാ​ത്ര​മാ​ണ് കേ​ര​ളം ഫൈ​ന​ൽ ക​ളി​ച്ച​ത്. 2012ലും 2014​ലും കേ​ര​ളം ഫൈ​ന​ലി​ൽ തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ക​ളി​യി​ലു​ട​നീ​ളം മേ​ധാ​വി​ത്തം പ്ര​ക​ടി​പ്പി​ച്ച ചേ​ലേ​മ്പ്ര സം​ഘ​ത്തെ ഒ​ന്നാം പ​കു​തി​യു​ടെ 33ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ ബാ​വു നി​ഷാ​ദും 54ാം മി​നി​റ്റി​ൽ​ അ​ക്ഷ​യ് മ​ണി​യുമാണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. ഒ​രു ഗോ​ൾ​പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് കേ​ര​ള​ത്തി​​െൻറ മു​ന്നേ​റ്റം.

ഗ്രൂ​പ് റൗ​ണ്ടി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ 4-0ത്തി​നും സി​ക്കി​മി​നെ 2-0ത്തി​നും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ 4-0ത്തി​നും സാ​യി കൊ​ൽ​ക്ക​ത്ത​യെ 1-0ത്തി​നു​മാ​ണ് തോ​ൽ​പി​ച്ച​ത്. കെ. ​മ​ൻ​സൂ​ർ അ​ലി​യാ​ണ് ചേ​ലേ​മ്പ്ര സ്കൂ​ൾ ടീ​മി​​െൻറ പ​രി​ശീ​ല​ക​ൻ.

2012ലും 2014​ലും അ​ണ്ട​ർ 17 ഫൈ​ന​ലി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി മ​ല​പ്പു​റം എം.​എ​സ്.​പി എ​ച്ച്.​എ​സ്.​എ​സ് ഫൈ​ന​ൽ ക​ളി​ച്ചി​രു​ന്നു. ര​ണ്ടി​ലും പൊ​രു​തി​ത്തോ​റ്റു. 2012ൽ ​യു​ക്രെ​യ്ൻ ടീ​മിനോടും 2014ൽ ​ബ്ര​സീ​ൽ ടീമി​േനാടുമായിരുന്നു കലാശപ്പോരാട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subroto cupmalayalam newssports newschelembra school
News Summary - subroto cup; chelembra school qualified to semi final -sports news
Next Story